തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.പ്രധാനമായും തെക്കന്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്കാണ് സാധ്യതയുള്ളതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തും, കോട്ടയമടക്കമുള്ള തെക്കന്‍ ജില്ലകളിലുമായിരുന്നു ശക്തമായ മഴ പെയ്തത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് മഴ കനത്തത്.
അതേസമയം മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവന്തപുരം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ തകര്‍ന്നു. കോടികളുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിതുരയില്‍ സ്കൂട്ടറില്‍ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെനിയന്ത്രണം വിട്ട് ആറ്റില്‍ വീണു കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയില്‍ പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി.
അറബിക്കടലിലെ തീവ്രന്യൂനമര്‍ദത്തിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദം കരകയറി. ഇരു ന്യൂനമര്‍ദങ്ങളും ദുര്ബലമാകാനും തുടങ്ങിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ശക്തമായ മഴ തുടരുമെങ്കിലും ഇടവേളകള്‍ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മഴ ചുരുങ്ങിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.