തൃശൂര്‍: പാലിയേക്കര ടോളില്‍ നടത്തിയ റെയ്ഡില്‍ ഇ ഡി കണ്ടെത്തിയത് കോടികളുടെ അഴിമതി. റോഡ് നിര്‍മാണ കമ്പിനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചതായി ഇന്നലെ ഇ ഡി കണ്ടെത്തി.
മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതാ നിര്‍മാണം ഏറ്റെടുത്തത് ജി ഐ പി എല്‍ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പിനിയാണ്. ഈ കമ്പിനിയുടെ പാലിയേക്കര ഓഫീസിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
ജി ഐ പി എലും പങ്കാളിയായ ഭാരത് റോഡ് നെറ്റ് വര്‍ക് ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ 102 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം സി ബി ഐ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പിനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തി. 2006 മുതല്‍ 2016 വരെയുള്ള 10 വര്‍ഷങ്ങളിലായി കമ്പിനി വെട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
കരാര്‍ പ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന ക്രമക്കേട് ഇ ഡി കണ്ടെത്തി. ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്കി പണം പിരിച്ചു തുടങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ടോള്‍ പിരിച്ചു കിട്ടിയ തുക കരാര്‍ കമ്പിനി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഇ ഡി കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.