നാട്ടിലെ ഏജന്റ് "ജോലി കിട്ടുമെന്നും" പറഞ്ഞു ആളുകളെ ന്യൂസിലൻഡിൽ "കയറ്റി വിടുന്ന"താണല്ലോ മെയിൻ തട്ടിപ്പ്. എന്നാൽ നാട്ടിലെ ഏജന്റിന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി പണി ചെയ്യുന്ന ന്യൂസിലൻഡിലെ ചേട്ടൻ ഇവിടെ വിമാനമിറങ്ങുന്നവരെ ട്രാപ്പിലാക്കുന്ന "പ്രൊഫഷണൽ" കഥ പറയാം.
6 ലക്ഷം രൂപ തന്നാൽ ന്യൂസിലൻഡിലെ നഴ്സിനെ കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് പറഞ്ഞ ഉടായിപ്പു ചേട്ടൻ ഇപ്പോഴും ന്യൂസിലൻഡിൽ ഉണ്ട്. 😃 ആ ചേട്ടൻ "വർക്ക് വിസ കൊടുക്കാം" എന്ന പരിപാടി മാറ്റിവച്ചു "കല്യാണ ബ്രോക്കർ" വേഷം അണിഞ്ഞു. തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് ഏരിയയിലാണ് തട്ടിപ്പ് ഏജൻസികൾ കൂടുതലും ഉള്ളത്. തൃശൂർ, എറണാകുളം, ആലപ്പുഴ തട്ടിപ്പ് ഉണ്ടെങ്കിലും ഈ പ്രദേശത്തുള്ളവർ കേസിനു പോകുന്നത് കൊണ്ട് ലേശം തട്ടിപ്പു കുറവാണ്. വായിൽ നിന്നും ഒരു "വെള്ളി" പോലും വീഴാതെ നല്ല അസ്സലായി വാചകമടിച്ചു പറ്റിക്കാൻ കഴിവുളള "ചേച്ചിമാരാണ്" ഏജൻസികളുടെ നട്ടെല്ല്. പിന്നെ നല്ല ഓഫീസ് സെറ്റപ്പും. ഇപ്പോൾ ഡ്രൈവർ ജോലി ഓഫർ കുറഞ്ഞു കാരണം ഡ്രൈവർമാരുടെ പുതിയ റീൽസ് ഒന്നും വരാത്തത് കൊണ്ട്, വ്ലോഗർമാർ ഹെൽത്ത് കെയർ അസിറ്റന്റിന്റെ ഒഴിവു ഓഫർ ചെയ്തു തുടങ്ങി. ഏജൻസികൾ അതുകൊണ്ടു ആ മേഖലയിലേക്ക് തിരിഞ്ഞു. ഇംഗ്ലീഷ് സ്കോർ നേടാതെ ചുളുവിൽ ന്യൂസിലൻഡിൽ നേഴ്സ് ആയി ജോലി നോക്കാൻ ശ്രമിക്കുന്ന കുറെയെണ്ണം നാട്ടിലും ഗൾഫിലും ഉണ്ട്. അവരാണ് ഏജൻസികളുടെ പുതിയ ഇരകൾ.
1. വിസ തരാമെന്ന് പറഞ്ഞു പറ്റിച്ചവനെ നാട്ടിൽ നിന്ന് ന്യൂസിലൻഡ് ബോർഡറിൽ എത്തുമ്പോൾ പറയേണ്ട കാര്യങ്ങൾ ഏജന്റ് പഠിപ്പിക്കുന്നു. 2. വിമാനമിറങ്ങി എങ്ങനെയെങ്കിലും പുറത്തെത്തുന്നവൻ ന്യൂസിലൻഡിൽ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് എത്തുന്നു. 3. അടുത്ത ദിവസം പറ്റിക്കപെട്ടവൻ പുറത്തിറങ്ങുമ്പോൾ ഹോട്ടലിൽ ഇവൻ ഇറങ്ങുന്നതും കാത്തിരിക്കുന്ന ന്യൂസിലൻഡ് ചേട്ടൻ "മലയാളി ആണോ" എന്ന് ചോദിച്ചു അടുക്കുന്നു. 4. ന്യൂസിലൻഡിൽ എത്തി "ഭാഷ" പ്രശ്‌നവും ന്യൂസിലൻഡിലെ സ്ഥിതിഗതികൾ കണ്ടു "കിളി" പോയ വിസിറ്റ് വിസ ഇര, അതോടെ ചേട്ടനെ കൈവിടാതെ നോക്കുന്നു. 5. ന്യൂസിലൻഡ് ചേട്ടൻ "താമസം ശരിയാക്കി തരാമെന്നും, ജോലി റെഡി ആക്കി തരാമെന്നും" പറയുന്നു. 2000 മുതൽ 3000 ന്യൂസിലൻഡ് ഡോളർ ഇതിനു വാങ്ങും. 6. ശേഷം ചേട്ടനെ ഫോണിൽ മാത്രമേ കിട്ടൂ. ആ കാശും പോയി. 7. ഏജന്റിന് വീണ്ടും ലക്ഷം കിട്ടും. ഒരു പങ്ക് ന്യൂസിലൻഡ് ചേട്ടനും കിട്ടും. 8. ഇയാളെക്കുറിച്ചു ഏജന്റിനോട് ചോദിച്ചാൽ ഏജന്റ് കൈമലർത്തും. 9. ഇവരൊക്കെ നല്ല പ്രൊഫഷണൽ പറ്റിക്കൽ ടീമ്സ് ആണ്.
മലയാളിയുടെ തൊഴിൽ തട്ടിപ്പ് അനുഭവം:- മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും വർഷങ്ങളോളം ജോലി ചെയ്ത പരിചയവുമായി ന്യൂസിലൻഡിൽ എത്തിയ കേരളത്തിലെ കണ്ണൂരിൽ നിന്നുള്ള വർഗീസ് പറയുന്നത്.
ഓക്‌ലൻഡിലെ ഒരു റിക്രൂട്ട്‌മെന്റ് കമ്പനി മുഖേന ജോലി വാഗ്‌ദാനം ലഭിച്ചതിനെ തുടർന്നാണ് അംഗീകൃത എംപ്ലോയർ വർക്ക് വിസയിൽ ന്യൂസിലൻഡിൽ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ഇലക്‌ട്രീഷ്യനായ വർഗീസ് എത്തിയത്. എന്നാൽ, ന്യൂസിലൻഡിൽ എത്തിയപ്പോഴാണ്, തനിക്ക് ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനി പാപ്പരാണെന്നും ജോലി നിലവില്ലെന്നും മനസ്സിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.