തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ മുന്‍ എം.പി.യുടെയും സിറ്റിങ്ങ് എം.എല്‍.എ.യുടെയും ബിനാമിയാണെന്ന് ഇ .ഡി. സ്ഥിരീകരിച്ച പി.സതീഷ് കുമാര്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത 100 കോടിയോളം കള്ളപ്പണം തീവ്രവാദികളില്‍ നിന്ന് എത്തിയതാണോ എന്ന് സംശയം.
എന്‍.ഐ.എ. യുടെ പിടിയിലായ ഐ.എസ്. ഭീകരന് നല്കിയ വിവരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചെന്നൈയില്‍ എന്‍.ഐ.എ.യുടെ പിടിയിലായ തൃശ്ശൂര്‍ സ്വദേശിയായ ഐ. എസ്. ഭീകരന് നല്കിയ വിവരപ്രകാരം ഇയാളോടൊപ്പം ഉണ്ടായിരുന്ന പത്തോളം പേര് ഇതിനകം വിദേശത്തേക്ക് രക്ഷപ്പെട്ടു.ഉന്നത രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷപ്പെടലിന് വഴിയൊരുക്കിയത്. രക്ഷപ്പെട്ടവര്‍ പ്രതിഫലമായി കോടികളുടെ പണം ഒഴുക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉന്നത രാഷ്ട്രീയക്കാര്‍ക്കും ആണ് ഈ പണം കിട്ടിയത്.. കരുവന്നൂര്‍ ബാങ്കിലൂടെയാണ് പണം എത്തിയതെന്നും രാഷ്ട്രീയ പോലീസ് ഉന്നതര്‍ക്ക് വേണ്ടി സതീഷ് കുമാറാണ് ഇടനിലക്കാരന് ആയതെന്നും ഇ ഡി കരുതുന്നു.
തട്ടിപ്പ് നടത്താനായി കരുവന്നൂര്‍ ബാങ്കിലെ സോഫ്റ്റ്വെയറില് വ്യാപകമായ മാറ്റം വരുത്തി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ആക്കിയിരുന്നതായി ഇ ഡി കണ്ടെത്തി. ഒന്നോ രണ്ടോ പേര് അഡ്മിന് ആയിരുന്ന ബാങ്ക് സോഫ്റ്റ്വെയര് 21 പേരെ അഡ്മിന്മാര് ആക്കി വിപുലമാക്കി തട്ടിപ്പിന് അവസരം ഒരുക്കി. ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സ്വീപ്പറും വരെ അഡ്മിന്മാരായി രാപകലില്ലാതെ ഇടപാടുകള്‍ നടത്തി.
സാധാരണഗതിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുക. അതിനുശേഷം ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനരഹിതമാകും. ഈ രീതിയാണ് മാറ്റിയത്.അതോടെ രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥിതിയില്‍ എത്തി. അതിനാല്‍ രാത്രിയിലും കള്ളപ്പണം വാങ്ങലും വെളുപ്പിലും കൈമാറലും നടന്നു.നിരവധി സാധാരണ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. ഓണ്‍ലൈന്‍ സംവിധാനം ബാങ്കില്‍ നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍ അക്കൗണ്ട് ഉടമകള്‍ ഈ തട്ടിപ്പ് അറിഞ്ഞില്ല.
കോടികളുടെ കള്ളപ്പണം ഇടപാട് ഒരു വശത്തും കോടികളുടെ വായ്പാ തട്ടിപ്പ് മറുവശത്തും ഒരേ സമയം നടന്നുകൊണ്ടിരുന്നു.
കള്ളപ്പണം വ്യാപകമായി എത്തുന്നതിനാല്‍ കണക്കില്‍ കാണിക്കാന്‍ തുക ഉണ്ടാകുമെന്ന് വായ്പാ തട്ടിപ്പുകാര്‍ കരുതി. പൊടുന്നനെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ വായ്പാ തട്ടിപ്പ് പുറത്താകുകയായിരുന്നു. വായ്പാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിലാണ് 100 കോടിയോളം രൂപയുടെ കള്ളപ്പണം ഇടപാട് കരുവന്നൂര്‍ ബാങ്കില്‍ നടന്നെന്ന് ഇ. ഡി. കണ്ടെത്തിയത്.
വിശദമായ അന്വേഷണത്തിലാണ് മുന്‍ എം.പി.യുടെയും സിറ്റിങ് എം.എല്‍.എ.യുടെയും ബിനാമിയാണ് സതീഷ് കുമാര്‍ എന്നും 500 കോടിയുടെ ഇടപാട് ഇയാള്‍ നടത്തിയെന്നും ഇ. ഡി. കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.