മലപ്പുറം: കൊണ്ടോട്ടിയില്‍ ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥിത്തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി സല്മാൻ അൻസാരിയേയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്.
പരിക്കേറ്റ് അശ്വിൻ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയായിരുന്നു സല്മാൻ അൻസാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്.
പള്ളിക്കല്‍ അമ്പലവളപ്പില്‍ മറ്റത്തില്‍ സുനില്‍കുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്. അശ്വിനാണ് സല്മാൻ അൻസാരിയുടെ മര്‍ദനത്തില്‍ കഴുത്തിന് മാരക പരിക്കേറ്റത്. കോഴിപ്പുറം എ.എം.യു.പി. സ്കൂള്‍ വിദ്യാര്‍ഥിയാണ് അശ്വിൻ. അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേര്‍ത്തുവെച്ച് ഇടിക്കുകയും വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍, ദരിദ്രരായ മാതാപിതാക്കള്‍ അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആള്ക്കാര് ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടര്‍ന്ന് സ്കൂളില്‍ പോയ അശ്വിൻ വേദന കൂടി തിരിച്ചുവന്നു. അന്നുമുതല്‍ വീട്ടില്‍ കിടക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ മറ്റെവിടെയും കാണിക്കാൻ കഴിഞ്ഞില്ല.
പിന്നീട് മഞ്ചേരി മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിക്കുകയും ഇവിടെനിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
യുവാവ് ജോലിചെയ്യുന്ന ചെരിപ്പുകമ്പനി പ്രവര്‍ത്തിക്കുന്നതും അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നതും അമ്പലവളപ്പിലെ നാലുനില ക്വാര്‍ട്ടേഴ്സിലാണ്. മൂന്നാംനിലയിലെ ക്വാര്‍ട്ടേഴ്സിലാണ് സുനില്‍കുമാറും കുടുംബവും താമസിക്കുന്നത്. അവിടെയാണ് രാത്രി ഏഴരയോടെ അശ്വിൻ ടയര്‍ ഉരുട്ടിക്കളിച്ചത്. അവിടെയിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു യുവാവും കൂട്ടുകാരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.