അങ്കമാലി : അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു.
സ്ട്രോക് ബാധിതരായ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവശ്യ സഹായം നൽകുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.രോഗം ഭേദമാക്കുന്നതിനും തുടര്‍ന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായവും പ്രോഗ്രാമിലൂടെ ലഭ്യമാണ്.ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന് എംപി പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
രോഗികള്‍ക്ക് അത്യാധുനികവും അനുകമ്പയാര്‍ന്നതുമായ പരിചരണം നല്കുന്നതില് പ്രതിബദ്ധതയുള്ളതാണ് അപ്പോളോ ആഡ്ലക്സ് ആശുപത്രി എന്ന് സിഇഒ സുദര്ശന് ബി പറഞ്ഞു.
ആശുപത്രി സിഇഒ സുദര്ശന് ബി, മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. രമേശ് കുമാര്‍ ആര്, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജോയ് എം.എ, ഡോ. അരുണ്‍ ഗ്രേസ് റോയ്, ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം, ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബി പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.