നോർക്ക - യു.കെ കരിയർ ഫെയറിന് തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്കായി ഓൺലൈൻ ക്ലാസ്സ് ശനിയാഴ്ച.
നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന നോര്‍ക്ക - യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന് മുന്നോടിയായി നഴ്സുമാര്‍ക്കായി-നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. യു.കെ എന്‍.എച്ച്.എസ് അഭിമുഖങ്ങളില്‍ ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാന്‍ സഹായിക്കുന്നതാണ് ക്ലാസ്സ്. ഇന്റര്‍വ്യൂ ടിപ്പുകള്‍, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ട രീതി, പാലിക്കപ്പെടേണ്ട പ്രാഥമിക മര്യാദകള്‍, ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ക്ലാസ്സുകള്‍. ശനിയാഴ്ച (ഒക്ടോബർ 28 ) ഉച്ചയ്ക്കു 12 മുതല്‍ 01.30 വരെ ഓണ്‍ലൈനായിട്ടാണ് പങ്കെടുക്കാന്‍ കഴിയുക.
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ, വെയില്‍സില്‍ നഴ്സിങ് ഓഫീസര്‍ പുരസ്കാരം നേടിയ കാർഡിഫ് & വേയ്ല്‍ എൻഎച്ച്എസ് ട്രസ്റ്റിലെ ഗസ്റ്റ് ലക്ചററും അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറുമായ സിജി. സലീംകുട്ടി, കാർഡിഫ് & വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലെ പ്രൊഫഷണൽ & പ്രാക്ടീസ് ഡെവലപ്മെന്റ് നഴ്സ് ജിസ സന്തോഷ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കരിയര്‍ ഫെയര്‍ മൂന്നാം എഡിഷനിലേയ്ക്കു അപേക്ഷിച്ച നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം. ഇതിനായുളള ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ-മെയില്‍ ഐഡിയിലേയ്ക്ക് അയക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
#Norka #Norkaroots #NorkaUkCareersFayre #nurses #health #UKrecruitment #nifl #IELTS #OET #ielts #healthcare #educational #NHSJobs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.