മണിപ്പൂർ : മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ 31 വരെ ഇന്റർനെറ്റ് നിരോധനം നീട്ടിയ സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തുവന്നു.
മെയ് നാലിന് മൊബൈൽ ഇന്റർനെറ്റ് നിരോധിച്ചതിന് ശേഷം സെപ്റ്റംബർ 23ന് സംസ്ഥാന സർക്കാർ വീണ്ടും മൊബൈൽ ഇന്റർനെറ്റ് നിരോധനം പുനസ്ഥാപിച്ചു. പക്ഷെ മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 26ന് വീണ്ടും നിരോധനം പ്രഖ്യാപികുകയായിരുന്നു.
സംസ്ഥാനത്തെ സാഹചര്യങ്ങൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും ആക്രമണങ്ങളും പ്രതിഷേധങ്ങളും പൊതുജനങ്ങൾ തുടരുകുയാണെന്നും പോലീസ് മേധാവി പറഞ്ഞു. സ്‌റ്റേഷനുകളിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വീണ്ടും സംഘർഷ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് നിരോധനം നീട്ടിയതെന്നും പോലീസ് മേധാവി പറഞ്ഞു.
ക്രമസമാധാന നില വഷളാകുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.