കോഴിക്കോട്: ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ താമരശ്ശേരി രൂപത അരമന കോടതി വിചാരണ ചെയ്യും. സഭ നേതൃത്വത്തെ വിമര്‍ശിച്ചു എന്ന് വാദികള്‍ പറയുന്ന കുറ്റം വിചാരണ ചെയ്യാന്‍ അരമന കോടതി രൂപീകരിച്ചു.
താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ അരമന കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്.
ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വിചിത്ര നടപടി.ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹ ജഡ്ജിമാര്‍.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് വൈദികന് രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികന് പറഞ്ഞു. സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിര്‍ത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു.
താമരശേരി രൂപതയ്ക്ക് കീഴിലുള്ള നൂറാംതോട് സെന്റ് ജോസഫ് ഇടവക വികാരിയായി ഫാ.തോമസ് പുതിയാപറമ്പിലിനെ നിയമിച്ച് നല്കിയ ഉത്തരവ് അംഗീകരിക്കുകയോ ഏല്‍പ്പിച്ച സ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതിരുന്നത് തികഞ്ഞ അച്ചടക്ക ലംഘനമായി കണ്ട രൂപതാ നേതൃത്വം അദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഈ നിര്‍ദേശവും പാലിക്കാതിരുന്ന ഫാ.തോമസ് പുതിയാപറമ്പില്‍ സഭാ നേതൃത്വത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും പൊതുസമൂഹത്തില്‍ ക്രൈസ്തവ സഭയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആശയ പ്രചാരണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തുടര്‍ നടപടി എന്നോണം വൈദികന്റെ പ്രശ്നങ്ങള്‍ കേള്‍ക്കുവാനും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് കാനോനിക നടപടികളിലേക്ക് കടക്കുവാനുമായി അരമന കോടതി രൂപീകരിച്ചത് എന്നാണ് സഭ നേതൃത്വം നൽകുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.