ശരീരത്തിൻറെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാൻക്രിയാസ് ആണ്.
പാൻക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാൻക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാൻക്രിയാസിൻറെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാൻക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താൻ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. ഇവ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ച് പാൻക്രിയാസിനെ സംരക്ഷിക്കുന്നു എന്ന് നോക്കാം.
പാൻക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാൻക്രിയാസില്‍ നിന്നുള്ള ഇൻസുലിൻ ഉല്‍പാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. പാൻക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാൻക്രിയാസില്‍ നിന്നുള്ള ഇൻസുലിൻ ഉല്‍പാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും.
പ്രകൃതിദത്ത ആൻറിബയോട്ടിക്കായ വെളുത്തുള്ളി തേൻ, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിൻറെ ഗുണം അധികരിക്കുന്നു. പാൻക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ധിപ്പിക്കുന്നു.
വൈറ്റമിൻ ബിയും അയണും അടങ്ങിയ ചീര പാൻക്രിയാസിൻറെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാൻക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്ബോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു.
അര്‍ബുദകോശങ്ങള്‍ക്കെതിരെ പോരാടുന്ന മോണോഗാലക്ടോ സില്‍ഡിയാസില്‍ ഗ്ലിസറോളും(എംജിഡിജി) ചീരയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പാൻക്രിയാറ്റിക് അര്‍ബുദ സാധ്യതയും ഇത് കുറയ്ക്കുന്നു.
ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാൻക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു.
ഫ്ളാവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയ ഈ പച്ചക്കറികള്‍ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്നു. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആൻറിഓക്സിഡൻറ് ഗുണങ്ങള്‍ അടങ്ങിയതാണെന്ന് ക്ലീവ് ലാൻഡ് ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു.
ഇവയും പാൻക്രിയാസിൻറെ നീര്‍ക്കെട്ടിനെയും അണുബാധയെയും തടയുകയും അര്‍ബുദസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസം ഒരിക്കലെങ്കിലും ചുവന്ന മുന്തിരി കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
പാൻക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാൻ മധുരക്കിഴങ്ങിന് സാധിക്കും. രക്തത്തിലേക്ക് പതിയെ പഞ്ചസാര പുറത്തു വിട്ടു കൊണ്ട് പഞ്ചസാരയുടെ തോതും ഇവ നിയന്ത്രിക്കുന്നു. പനികൂര്‍ക്ക, അയമോദകം തുടങ്ങിയവയും പാൻക്രിയാസിൻറെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.