ലഖ്‌നൗ: അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യൽമീഡിയയിലൂടെ കൊലവിളിയുമായി വിദ്യാർഥികൾ. യുപിയിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുമിത് എന്ന അധ്യാപകനാണ് കാലിൽ വെടിയേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുണ്ടാ സംഘങ്ങളെയും കുറ്റവാളികളെയും മഹത്വവല്‍ക്കരിക്കുന്ന ബോളിവുഡ് സിനിമകൾക്ക് നന്ദി' എന്ന കുറിപ്പോടെയാണ് മാധ്യമ പ്രവർത്തകയായ സ്വാതി ഗൊയാൽ ശർമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭയാനകമായ സംഭവം എന്നാണ് ഇതിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.