തിരുവല്ല: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തുവെന്ന് പരാതി. തിരുവല്ല നിരണത്താണ് സംഭവം
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് യുവതി ഇയാളുടെ ഫോണ്‍കോളുകള്‍ എടുക്കാത്തതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു.
പിന്നീട്, വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും തകര്‍ത്തു. മുൻവാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. തുടര്‍ന്ന് സ്ഥലത്തുനിന്നും പോയ സംഘം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വെല്ലുവിളിയുമായി വീട്ടിലെത്തി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും നിരവധി കേസുകളില്‍ പ്രതികളിലാണ്.
ചങ്ങനാശ്ശേരി, മാന്നാര്‍ എന്നീ സ്റ്റേഷൻ പരിധികളില്‍ നടന്ന വധശ്രമകേസുകളിലും, അടിപിടി കേസുകളിലും, കാല്‍നടയാത്രക്കാരുടെ മാല പൊട്ടിച്ച കേസുകളിലും പ്രതികളാണ് ഇരുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.