ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് നീക്കം ചെയ്യാൻ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികള്‍ക്കാണ് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയത്. ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഐ.ടി. നിയമങ്ങള്‍ പ്രകാരം സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ ഇന്റര്‍നെറ്റ് സൃഷ്ടിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര ഐ.ടി. വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരന് അറിയിച്ചു.
ക്രിമിനല്‍ സ്വഭാവമുള്ളതും ഹാനികരമായതുമായ ഉള്ളടക്കങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കര്‍ശനമായ നിര്‍ദേശങ്ങള്‍ ഐ.ടി. ആക്ടിറ്റിലെ വകുപ്പുകള്‍ ഉറപ്പാക്കുന്നു. വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഐ.ടി ആക്ടിലെ വകുപ്പ് 79 പ്രകാരം അവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ പിന്‍വലിക്കും. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.