കോട്ടയം :കടനാട് ബാങ്കില്‍ ഒരേ സ്ഥലം പലയാളുകളുടെ പേരിൽ വായ്പ നൽകിയെന്ന് ആക്ഷേപം. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരുമ്പോള്‍, പാലാ കടനാട് ബാങ്കിലും സ്ഥിതി വ്യത്യസ്തമല്ല.
കൊച്ചുമകന്റെ വിദേശപഠനത്തിനായുള്ള യാത്രയ്ക്ക് സ്ഥിരനിക്ഷേപം പിന്‍വലിക്കാനെത്തിയ കുഞ്ഞമ്മാന് ഇപ്പോള്‍ പണമില്ലെന്ന മറുപടിയാണ് കടനാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് ലഭിച്ചത്.
സേവിംഗ്‌സില്‍ കിടന്ന 18000 രൂപ തന്നെ കിട്ടിയത് 3 തവണകളായി. മകളുടെ വിവാഹത്തിനായാണ് സ്‌കറിയ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നത്. അധികൃതർ കൈമലർത്തിയതോടെ വിവാഹത്തിനു വേണ്ട പണം കണ്ടെത്താൻ മറ്റു വഴിതേടണം.
കൊല്ലപ്പള്ളിയില്‍ ഹെഡ് ഓഫീസും കടനാട്, മാനത്തൂര്‍, മറ്റത്തിപ്പാറ ബ്രാഞ്ചുകളുമായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ് കടനാട് സർവീസ് സഹകരണ ബാങ്ക്. 15 വര്‍ഷമായി എല്‍ഡിഎഫിനാണ് ബാങ്ക് ഭരണം. 50 കോടി നിക്ഷേപമുള്ള ബാങ്കിൽ തിരികെ കിട്ടാനുള്ളത് 90 കോടിയിൽ അധികമാണ്. കൂടാതെ കിട്ടാതെ അടവ് മുടങ്ങിയ തുക ഭരണ സമിതി അംഗങ്ങള്‍ തന്നെ വായ്പ എടുത്ത് കൈക്കലാക്കി എന്നും പണം കിട്ടാതെ അലയുന്ന നിക്ഷേപകര്‍ പരിതപിക്കുന്നു.
പണം തിരികെ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മാനത്തൂരിൽ ചേർന്ന നിക്ഷേപകരുടെ സംഗമത്തിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. കേസും നിയമനടപടികളുമായി പോകാൻ ആണ് നിക്ഷേപകരുടെ തീരുമാനം.
അതേസമയം മറ്റു സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾ കേട്ട് ആളുകൾ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തിയതാണ് പ്രശ്നമെന്നാണ് ബാങ്കിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.