കോട്ടയം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആർഎസ്എസ് കോട്ടയം വിഭാഗിന്റെ നേതൃത്വത്തിൽ പൂർണ്ണഗണവേഷധാരി സ്വയം സേവകരുടെ മഹാസാംഘിക് വൈക്കം ബീച്ച് മൈതാനിൽ നടന്നു.
ഒരു നൂറ്റാണ്ട് മുൻപ് നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണ ഉൾക്കൊണ്ടു കൊണ്ട് ഇന്നും സാമാജിക സമരസതയിൽ സംഘം വൈക്കം സത്യാഗ്രഹത്തിന്റെയും അതേപോലെയുള്ള നവോത്ഥാന സമരങ്ങളുടെയും മാതൃക പിന്തുടരുന്നു എല്ലാ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും , അസമത്വവും-സമൂഹത്തിൽ നിന്നും പിഴുതെറിയേണ്ടത് എല്ലാ സ്വയംസേവകരുടെയും കടമയാണെന്നും അതാണ് സംഘത്തിൻറെ ശതാബ്ദി വർഷത്തിലേക്ക് സംഘം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്നും, ഉത്തമ കുടുംബം, പാരിസ്ഥിതിക സംരക്ഷണം, സ്വദേശി ജീവിതശൈലി, ധർമ്മ പ്രബോധനവും പൗരബോധവും ഉള്ള ഒരു നവഭാരതത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബളേ തൻറെ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.
പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബൽറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രിയ സംഘചാലക് വന്നി രാജൻ ജി വിഭാഗ് സംഘചാലക് പി. പി. ഗോപി , വിഭാഗ് കാര്യവാഹ് R. സാനു, വിവിധ സന്യാസി ശ്രേഷ്ഠൻമാർ മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ആയിരക്കണക്കിന് പൂർണ്ണഗണവേഷ ധാരി സ്വയംസേവകർ പങ്കെടുത്ത സാംഘിക് അഞ്ചുമണിക്ക് ധ്വജാരോഹണത്തോടെആരംഭിച്ച് വ്യായാമ പ്രദർശനം ഗണഗീതം പ്രാർത്ഥന എന്നിവയോടെ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.