ന്യൂഡല്‍ഹി: വിദേശത്ത് മരണം സംഭവിക്കുന്ന ഉറ്റവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ “ഇ കെയർ” സംവിധാനം. ഇ- ക്ലിയറൻസ് ഫോർ ആഫ്റ്റർലൈഫ് റിമെയ്ൻസ് (ഇ-കെയർ) എന്നതാണ് പോർട്ടലിന്റെ പൂർണരൂപം.
വിദേശത്ത് നിന്ന് മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള വലിയ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി, നടപടികൾ ഏകീരിക്കാനും വേഗത്തിലാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഒരുക്കുന്നത്.
ഇ-കെയർ സംവിധാനത്തിലൂടെ മൃതദേഹങ്ങളുടെ ക്ലിയറൻസ് പ്രക്രിയ ഇലക്ട്രോണിക് മാധ്യമത്തിലൂടെ എളുപ്പത്തിൽ സാധ്യമാക്കുകയാണ് ചെയ്യുക. നോഡൽ ഓഫീസർ, എയർ പോർട്ട് ഹെൽത്ത് ഓഫീസർ എന്നിവരുടെ 24 മണിക്കൂറും സേവനം ലഭ്യമാകും. ഈ സംവിധാനം വഴി പ്രവാസികൾക്കും വിവിധ സന്നദ്ധപ്രവർത്തർക്കും പ്രയോജനം കൂടുതല്‍ ലഭിക്കും.
മരണപ്പെട്ട വ്യക്തിയുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടു വരുന്നതിനായി https://ecare.mohfw.gov.in/Home/login എന്ന വെബ്സൈറ്റിൽ ബന്ധുകൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ഇ-കെയർ പോർട്ടലിൽ ആവശ്യമായ രേഖാ സമർപ്പണവും രജിസ്ട്രേഷനും നടത്താം. നടപടി ക്രമങ്ങളുടെ പുരോഗതി യഥാസമയം രജിസ്റ്റർ ചെയ്ത ബന്ധുവിനെ അറിയിക്കും. എല്ലാ അനുമതികളും 48 മണിക്കൂറിനകം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
1954-ലെ ഇന്ത്യൻ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) നിയമപ്രകാരം മൃതദേഹങ്ങൾ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ക്ലിയറൻസ് ആവശ്യമാണ്.
- എംബാമിങ് സർട്ടിഫിക്കറ്റ്, (എംബാമിങ് സർട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയായിരിക്കണം കൊണ്ടു വരേണ്ടത്. അധികൃത പരിഭാഷകന്റെ ഒപ്പോടു കൂടിയ പരിഭാഷ മാത്രമെ സ്വീകരിക്കുകയുള്ളു. എംബാമിംഗിന് ഉപയോഗിച്ച രാസവസ്തുവും, പ്രക്രിയയും അതിൽ പരാമർശിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം നോക്കണം.
- ഡെത്ത് സർട്ടിഫിക്കറ്റ്,
- ഇന്ത്യൻ എംബസിയിൽ നിന്നുള്ള NOC,
- റദ്ദ് ചെയ്ത പാസ്സ്പോർട്ടിന്റെ കോപ്പി,
- മൃതദേഹം പാക്ക് ചെയ്ത സർട്ടിഫിക്കറ്റ്, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് മൃതദേഹം പാക്ക് ചെയ്തു എന്നതിന്റെ സർട്ടിഫിക്കറ്റ്, എന്നീ രേഖകൾ മൃതദേഹം ഇന്ത്യയിലെക്ക് കൊണ്ടു വരുന്നതിന് ആവശ്യമാണ്. അതുപോലെ പാക്കിങ് പ്രക്രിയയും വിശദമായി വിവരിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾ ഇ-കെയർ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്. അതല്ലെങ്കിൽ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായോ എംബസിയുമായോ ബന്ധപ്പെട്ടും വിശദ വിവരങ്ങൾ അറിയാം.
SEE HERE: https://ecare.mohfw.gov.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.