ക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് മൗംഗി ജി ബാവെൻഡി, ലൂയി ഇ ബ്രസ്, അലക്സി ഐ എക്കിമോവ് (യുഎസ്എ) എന്നിവർക്ക് രസതന്ത്ര നൊബേൽ പുരസ്കാരം.
2023ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം അതിസൂക്ഷ്മ കണങ്ങളായ ക്വാണ്ടം ഡോട്ടുകളെക്കുറിച്ചും നാനോപാർട്ടിക്കിൾസിനെക്കുറിച്ചുമുള്ള പഠനത്തിന് ആണ് പുരസ്കാരം.
അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. വലുപ്പമനുസരിച്ച് വിവിധ നിറങ്ങളിൽ പ്രകാശം പുറത്തുവിടാനുള്ള കഴിവും ഇവയ്ക്കുണ്ട്. നാനോടെക്നോളജിയുടെ ഈ ഏറ്റവും ചെറിയ ഘടകങ്ങൾ ഇപ്പോൾ ടെലിവിഷനുകളിലും എൽഇഡി വിളക്കുകളിലും പ്രകാശത്തിനായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ട്യൂമർ ടിഷ്യു നീക്കം ചെയ്യുന്നതിനും ഈ ഗവേഷണങ്ങള്‍ സഹായകമായി. ക്വാണ്ടം കംപ്യൂട്ടിങ്ങിലും ഇവരുടെ കണ്ടുപിടുത്തം ഇന്ന് ഉപയോഗിക്കുന്നു.
അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം അവതരിപ്പിക്കുന്നത്. ദ്രാവകത്തിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന കണങ്ങളിൽ വലിപ്പത്തെ ആശ്രയിച്ചുള്ള ക്വാണ്ടം ഇഫക്റ്റുകളെ കുറിച്ച് ലൂയിസ് ബ്രൂസ് പഠനം നടത്തി. 1993 ല്‍ മൗംഗി ജി ബാവെൻഡി, ക്വാണ്ടം ഡോട്ട്സിന്‍റെ രാസ ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഇതോടെ ക്വാണ്ടം ഡോട്ട്സിന്‍റെ സാധ്യതകള്‍ വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞു.
ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേന്‍ഡി. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ്. മിച്ചല്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം. വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്സി ഇവാനോവിച്ച് എകിമോവ്.
സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒന്‍പതിനാണ് പ്രഖ്യാപിക്കുക. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാര ജേതാക്കളായി പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളായി ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയെയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനെയും തിങ്കളാഴ്ചയും പ്രഖ്യാപിച്ചിരുന്നു.
സാഹിത്യത്തിനുള്ള പുരസ്‌കാരം നാളെയും സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.