ജെറുസലേം: യുദ്ധം ആരംഭിച്ചത് ഇസ്രായേല്‍ അല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
"ഞങ്ങള്‍ക്ക് ഈ യുദ്ധം ആവശ്യമില്ലായിരുന്നു. അത് ഏറ്റവു ക്രൂരമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഈ യുദ്ധം ഇസ്രായേല്‍ ആരംഭിച്ചതല്ല, അത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കും.
ഒരിക്കല്‍ ജൂതന്മാര് പൗരത്വമില്ലാത്തവരായിരുന്നു, ജൂതന്മാര് പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി അതല്ല, ഞങ്ങള്‍ ഇതിന് വില നിശ്ചയിക്കും. വരും ദശാബ്ദങ്ങളില്‍ ഹമാസും ഇസ്രായേലിന്റെ മറ്റ് ശത്രുക്കളും ഓര്‍ക്കുന്ന തരത്തിലുള്ള ഒരു വില ഈ ആക്രമണത്തിന് ഞങ്ങള്‍ നല്‍കും." നെതന്യാഹു പറഞ്ഞു.
നിരപരാധികളായ ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ തളര്‍ത്തുന്നതാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. "കുടുംബങ്ങളെ അവരുടെ വീടുകളില്‍ വെച്ച് കശാപ്പ് ചെയ്യുന്നു,
ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുന്നു, നിരവധി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും, ഹോളോകോസ്റ്റിനെ അതിജീവിച്ചവരെപ്പോലും തട്ടിക്കൊണ്ടുപോയി, കുട്ടികളെ കെട്ടിയിട്ട് കത്തിക്കുകയും വധിക്കുകയും ചെയ്തു."- അദ്ദേഹം കുറിച്ചു.
നെതന്യാഹു ഹമാസിനെ തീവ്രവാദ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി താരതമ്യം ചെയ്തു. "ഹമാസ് ഐസ്ഐഎസ് ആണ്. ഐസ്ഐഎസ് പരാജയപ്പെടുത്താൻ വിവിധ സംസ്കാരങ്ങള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേലിനെ എല്ലാവരും പിന്തുണയ്ക്കണം."- നെതന്യാഹു കുറിച്ചു.
അതേസമയം യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിന് പിന്തുണ നല്കിയ രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. "പ്രസിഡന്റ് ബൈഡന്റെ മികച്ച പിന്തുണക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് ഇസ്രായേലിനൊപ്പം നില്ക്കുന്ന ലോകമെമ്പാടുമുള്ള നേതാക്കള്‍ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും നന്ദി പറയുന്നു."- നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ ഹമാസിനെതിരെ പോരാടുന്നത് സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ക്രൂരതയ്ക്കെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഈ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കും, ഇസ്രായേല്‍ വിജയിക്കുമ്പോള്‍, പരിഷ്കൃത ലോകം മുഴുവൻ വിജയിക്കും." അദ്ദേഹം വ്യക്തമാക്കി.
ഹമാസ് ഭീകരരുടെ ആക്രമണത്തോടെയാണ് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും അതിര്‍ത്തിക്കപ്പുറത്തേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. തുടര്‍ന്ന് 1948 ലെ ഇസ്രായേലിന്റെ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റമാണ് ഹമാസ് നടത്തിയത്. ഇതാണ് യുദ്ധത്തിന് തുടക്കമിട്ടത്. ആക്രമണത്തില്‍ ഇസ്രായേല്‍, പലസ്തീൻ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 1600-ലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഗാസ മുനമ്പില്‍ സിവിലിയന്മാര്ക്ക് നേരെ ആക്രമണമുണ്ടായാല്‍ മുന്നറിയിപ്പില്ലാതെ എപ്പോള്‍ വേണമെങ്കിലും ഒരു ഇസ്രായേലി പൗരനെ വീതം കൊല്ലുമെന്ന് ഹമാസ് സൈനിക വക്താവ്. ബന്ദികളാക്കിയ ഒരു ചെറുകിട കര്‍ഷക സമൂഹത്തിലെ 100 മൃതദേഹങ്ങള്‍ ഇസ്രായേല്‍ സേന കണ്ടെടുത്തിയപ്പോഴാണ് ഈ ഹമാസ് ഈ ഭീഷണി മുഴക്കിയതെന്ന് വാര്‍ത്താ ഏജൻസി എപി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 700 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 3,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ കുറഞ്ഞത് 900 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.