പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചുവപ്പ്, ഓറഞ്ച് , മഞ്ഞ എന്നീ നിറങ്ങള്‍ നല്കുന്നവയാണ് കരോട്ടിനോയിഡ്. ചീര , ക്യാരറ്റ് , മധുരക്കിഴങ്ങ്, ബ്രോക്കോളി എന്നിവയിലാണ് കൂടുതാലായും ഇത് അടങ്ങിയിരിക്കുന്നത്.
ബാക്കിയാകുന്ന അധിക ബീറ്റാ കരോട്ടിന്‍ കരളിലും കൊഴുപ്പ് കലകളിലും സംഭരിക്കപ്പെടുകയോ മൂത്രത്തിലൂടെയോ വിയര്പ്പിലൂടേയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്നു. പൊതുവെ താത്ക്കാലികമായ ഈ അവസ്ഥ ശരീരത്തിന് യാതൊരുതരത്തിലും പ്രശ്നമുള്ളതല്ല.
ക്യാരറ്റ് ടാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ക്യാരറ്റിനെ മറ്റു ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.ദന്താരോഗ്യത്തിന് സംരംക്ഷണം നല്കുവാന് ക്യാരറ്റിന് കഴിയും. ക്യാരറ്റ് പച്ചക്ക് ചവയ്ക്കുന്നത് ഉമിനീര് ഉത്പാദനത്തിണ് സഹായിക്കുന്നു. ബാക്ടീരിയ കാരണം പല്ലിലുണ്ടാകുന്ന പ്രശ്നങ്ങളെ ഉമിനീരിന് നിര്‍വീര്യമാക്കാന്‍ കഴിയുന്നതിലൂടെ പല്ല് കേടാവുന്നത് തടയാനും സാധിക്കും.
നേരത്തെ പറഞ്ഞത് പോലെ ബീറ്റാ കരോട്ടിനില്‍ നിന്ന് മാറുന്ന വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് ഏറെ ഗുണകരമാണ്. തിമിരം പോലുള്ള നേത്ര സംബന്ധ രോഗങ്ങളെയും വിറ്റാമിന്‍ എ പ്രതിരോധിക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ കെ,വിറ്റാമിന്‍ ബി6 തുടങ്ങിയവയും ഇതിലുണ്ട്.
ആരോഗ്യകരമായ ദഹനത്തിന് ഫൈബര്‍ ആവശ്യമാണ്. ക്യാരറ്റില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിവുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.