ആലുവ : കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ആലുവ സെന്‍റ് സേവ്യഴ്‌സ് കോളേജില്‍ രാഷ്‌ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും നവീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2013-ല്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം.
രണ്ട് കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കോളേജിന് ലഭിച്ചത്. ഒരു കോടി രൂപ മൂന്ന് ക്ലാസ് മുറികളും കോണ്‍ഫറൻസ് ഹാളും ഉള്‍പ്പെടെ എട്ടു മുറികളും ശുചി മുറികളുമുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു. ശേഷിക്കുന്ന തുക കോളേജിലെ നിലവിലെ കെട്ടിട്ടങ്ങളുടെ നവീകരണവും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ അൻവര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. ആലുവ മുൻസിപ്പല്‍ ചെയര്‍മാര്‍ എം ഒ ജോണ്‍, കൗണ്‍സിലര്‍ കെ ജയകുമാര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്ര എൻജിനീയര്‍ ഡോ.റോബര്‍ട്ട് വി തോമസ്, മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, പ്രിൻസിപ്പല്‍ പ്രൊഫ.ഡോ. മിലൻ ഫ്രാൻസ്, ജയിംസ് സെബാസ്റ്റ്യൻ, സിസ്റ്റര്‍ കെ എ സ്റ്റെല്ല, തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.