വൈപ്പിൻ: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ നടപ്പിലാക്കിയ തിരികെ സ്‌കൂളിലേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് സ്‌കൂൾ യൂണിഫോമിൽ. ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി രാജുവാണ് ഷർട്ടും മുക്കാൽപ്പാവടയും ധരിച്ച് മുടി മെടഞ്ഞിട്ട് ഞാറയ്ക്കൽ ഹൈസ്‌കൂളിൽ ഉദ്ഘാടകയായി വിദ്യാർഥി വേഷത്തിലെത്തിയത്.
യൂണിഫോം നിറത്തിലെ ചുരിദാറും ഷോളുമൊക്കെ അണിഞ്ഞ് ചോറ്റുപാത്രവും ബാഗുമൊക്കെയായി സദസ്സിൽ ഇരുന്നിരുന്ന കുടുംബശ്രീ അംഗങ്ങൾക്കിത് ആദ്യം കൗതുകവും പിന്നെ ആവേശവുമായി മാറി. പഞ്ചായത്തിലെ മൂന്ന്, നാല്, ഏഴ് വാർഡുകളിൽ നിന്നുള്ള 25 മുതൽ 70 വയസ്സ് വരെയുള്ള 150-ൽ പരം വീട്ടമ്മമാരാണ് വിദ്യാർഥികളായി ഞാറയ്ക്കൽ ഹൈസ്‌കൂളിലെത്തിയത്.ബെല്ലടിച്ച ഉടനെ അസംബ്ലിയായി. പിന്നെ ക്ലാസ് റൂമുകളിൽ പഠനവും വിനോദവുമൊക്കെയായി കൂടി. ഉച്ചയ്ക്ക് അടക്ക് പാത്രത്തിൽ കരുതിയിരുന്ന ചോറും കറികളുമൊക്കെയായി ഗൃഹാതുരത്വം വിളമ്പുന്ന പഴയ ഓർമകളിൽ മുഴുകിയുള്ള ഉച്ചഭക്ഷണം. 'പൂപറിക്കാൻ പോരുമോ' പാട്ടു പാടിയും, വട്ട് എറിഞ്ഞും, ഓടിത്തൊട്ടുമൊക്കെ കളിച്ച് ഉല്ലാസസമയം അവർ കെങ്കേമമാക്കുകയും ചെയ്തു. കുടുംബശ്രീ മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസ് എടുത്തത്.കുടുംബശ്രീ മിഷൻ നടപ്പിലാക്കിയ തിരികെ സ്‌കൂളിലേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് സ്‌കൂൾ യൂണിഫോമിൽ
0
ബുധനാഴ്ച, ഒക്ടോബർ 04, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.