ഹാങ് ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി.
ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്.പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്.
ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡൽ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.