കോട്ടയം :കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ കീഴിൽ വിലക്കയറ്റവും അഴിമതിയും കൊടികുത്തി വാഴുകയാണെന്നും കാർഷിക വിളകളുടെ വില തകർച്ച പൂരം കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണെന്നും യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ആരോപിച്ചു.
സിപിഎം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളും സഖാക്കൾ തുലക്കുകയാണെന്നും ഹസ്സൻ പറഞ്ഞു.യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 15 വരെ നടക്കുന്ന പദയാത്രകളും , ഒക്ടോബർ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരവും വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കോട്ടയം ഡിസിസിയിൽ ചേർന്ന് യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോൻസ് ജോസഫ് എംഎൽഎ മുൻമന്ത്രി കെ സി ജോസഫ് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ ,കെ ഡി പി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു ഡിസിസി പ്രസിഡണ്ട് നാടകം സുരേഷ്,കുര്യൻ ജോയി, തോമസ് കണ്ണന്തറ, ടി സി അരുൺ , റ്റി. ആർ മധൻലാൽ , ടോമി വേദഗിരി കേറ്റി ജോസഫ് , ഫിലിപ്പ് ജോസഫ് , റഫീഖ് മണിമല, വി.ജെ.ലാലി, യുജിൻ തോമസ്,പ്രിൻസ് ലൂക്കോസ്,സിബി കൊല്ലാട്, സി ഡി വൽസപ്പൻ ,
അജിത്ത് മുതിരമല,എ.കെ.ചന്ദ്രമോഹനൻ, സാബു പ്ലാത്തോട്ടം, അഡ്വ: രഘുറാം,എൻ സുരേഷ്, റ്റി.ഡി പതിപ് കുമാർ , പ്രൊഫ സതീഷ് ചൊള്ളാനി ,മാത്തുക്കുട്ടി പ്ലാത്താനം, എൻ സുരേഷ്, അഡ്വ:ജീരാജ്,പി എൻ നൗഷാദ്, പി.ഡി.ഉണ്ണി, മാഞ്ഞൂർ മോഹൻ കുമാർ ,പി.പി. സിബിച്ചൻ, എൻ ജയചന്ദ്രൻ , ജോറോയ് പൊന്നാട്ടിൽ, പ്രകാശ് പുളിക്കൻ, ജെയിംസ് പുല്ലാപ്പള്ളി ,മുണ്ടക്കയം സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.