തൃശ്ശൂർ: സി.പി.എമ്മിന്റെ കൊള്ളയെക്കുറിച്ച് താന്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. ഇക്കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ചര്‍ച്ച ചെയ്യേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂരിൽ നടന്ന പദയാത്രയിൽ ആദ്യത്തെ പത്ത് കിലോമീറ്റര്‍ നടന്ന വേഗം നിങ്ങള്‍ കണ്ടതാണ്. ഇതിനിടെ പാദത്തിനടിയിലെ തൊലി ഫ്രിക്ഷന്‍ കൊണ്ട് പപ്പടം പോലെ പൊള്ളിയിട്ടുണ്ട്.ഇത് മാത്രമാണ് തനിക്കുണ്ടായ അസ്വസ്ഥത. ബി.ജെ.പി ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ അന്വേഷണം നടത്തണം. ഇ.ഡി. വരുന്നുണ്ടെങ്കില്‍ വരട്ടെ.
ഞാന്‍ പഴയ എസ്.എഫ്.ഐക്കാരനാണ്. ഇക്കാര്യം വിജയന്‍ സാറിന് അറിയാം. കൊടിയേരി സഖാവിനും നായനാര്‍ക്കും അറിയാം. കണ്ണൂരിൽ മൊത്തമുണ്ടായിരുന്ന ഒരു അസന്തുലിതാവസ്ഥയുണ്ടായിരുന്നു. അത് രാഷട്രീയസൃഷ്ടിയായിരുന്നു.
എന്റെ വ്യക്തിപരമായ രീതിയിൽ ഞാൻ വന്ന നാളുകൾ നിങ്ങൾ പരിശോധിക്കണം. അതിനകത്ത് ഞാൻ സംഘിയാണെന്ന് കാണരുത്, സുരേഷ് ഗോപി പറഞ്ഞു.കണ്ണൂരില്‍ വച്ച് പാര്‍ട്ടി അണികളില്‍പ്പെട്ടയാളുകള്‍ തന്റെയടുത്ത് ഇവിടെയാണ് പദയാത്ര നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കാണേണ്ട ഒരു സംഭവമുണ്ട്.
സുധാകരന്‍ സാറിനേയും അദ്ദേഹത്തിന്റെ കോൺഗ്രസ് അനുയായികളെയും സഹകരണസംഘത്തിന്റെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നിന്നിടത്ത് നിന്നും മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അവരെ ഓടിച്ചുവിട്ടില്ലേ. ഇത് 80-കളിലും 90-കളിലുമൊക്കെ തുടങ്ങിവച്ച് പിടിച്ചെടുക്കലാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന് ഒരു സഹകരണവകുപ്പ് ബി.ജെ.പി. കേന്ദ്രത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന സഹകരണ ബാങ്കുകളിലല്ല അവരുടെ ഉന്നം. മറിച്ച് അതിനാല്‍ ബാധിക്കപ്പെടുന്ന സമൂഹത്തിനോടാണ് അവരുടെ ഉത്തരവാദിത്വം.
ഈ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ ആ വകുപ്പിന് നേരെയും താൻ വരുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.