തൊടുപുഴ: മദ്യലഹരിയിൽ നഗരമധ്യത്തിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ സാഹസികമായി കീഴടക്കി.
അടിമാലി സ്വദേശിയായ യുവാവാണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം തൊടുപുഴ ഗാന്ധി സ്‌ക്വയറിലായിരുന്നു അക്രമം ഉണ്ടായത്. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെയാണ് യുവാവ് ആദ്യം ആക്രമിച്ചത്.തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ കീഴ്‌പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്കു നേരെയും ഇയാൾ ആക്രമണത്തിനു ശ്രമിച്ചു. ഇതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ അഖിൽനാഥ് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെയും ആക്രമിച്ചു. വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തി യുവാവിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇവർക്കു നേരെയും അക്രമം തുടർന്നു.
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തി വാഹനത്തിൽ കയറ്റാനായത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷവും ഇയാൾ ഏറെ നേരം അസഭ്യവർഷവും അക്രമവും തുടർന്നു.
പിന്നീട് പ്രതിയെ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. ചോദ്യം ചെയ്യലിൽ പേര് റഷീദ് എന്നാണെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സിഐ സുമേഷ് സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.