കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ഗാന്ധി നഗറിൽ അജ്ഞാതർ വീട് ആക്രമിച്ചു.
തലപ്പിള്ളി വീട്ടിൽ വിജയകുമാറിന്റെ വീടിന്റെ ജനൽ ചില്ലുകളാണ് അജ്ഞാതർ എറിഞ്ഞുടച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു.
കുന്നംകുളത്തെ അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം. വീടിലെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച അജ്ഞാത സംഘം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും നശിപ്പിച്ചു.പ്രദേശവാസിയായ ജയന്റെ മാരുതി കാറും സ്കൂട്ടറും തകർത്തു. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ആക്രമത്തിൽ തകർന്നിട്ടുണ്ട്.
ആഘോഷ കമ്മിറ്റിയുടെ പന്തലിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും ആക്രമികൾ എറിഞ്ഞുടച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.