"ഉപരി പഠനം' ഇന്ത്യക്കാര്‍ക്കിടയില്‍ അയര്‍ലന്റിനോട് പ്രിയമേറുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് ഈ വിഷയങ്ങള്‍ക്ക്..
വിദേശ പഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് മന്ദഗതിയിലായ വിദ്യാഭ്യാസ മേഖല ഇപ്പോള്‍ പുനുരജ്ജീവന പാതയിലാണ്. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും യൂറോപ്പും, അമേരിക്കയും അടങ്ങുന്ന വന്കരകളിലേക്ക് പറിച്ച് നടപ്പെടുന്നത്.
അത്തരത്തില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഇടംപിടിച്ച രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് .അയര്‍ലണ്ട് ഐറിഷ് ഉന്നത വിദ്യാഭ്യാസ അതോറിറ്റിയുടെ കണക്കനുസരിച്ച് 2022/23 അക്കാദമിക വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സര്‍വകലാശാലകളില്‍ പഠനത്തിനായെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏകദേശം 12 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം 33,480 വിദ്യാര്‍ഥികളാണ് ഐറിഷ് സര്‍വകലാശാലകളിലെത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ സംഖ്യയല്ലെങ്കിലും, സമീപകാലത്തായി മാത്രം അന്താരാഷ്ട്ര വിദ്യാഭ്യാസ സാധ്യതകള്‍ തുറന്നിട്ട അയര്‍ലാന്റിനെ സംബന്ധിച്ച് ഇത്ര കുറഞ്ഞ കാലയളവില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ രാജ്യത്തെത്തിയത് മേന്മയായാണ് പരിഗണിക്കപ്പെടുന്നത്.
ഇന്ത്യന്‍ കുതിപ്പ്ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ കാലയളവില്‍ അയര്ലണ്ടിലേക്കുണ്ടായ ഇന്ത്യന്‍ കുടിയേറ്റമാണ്. ഹയര്‍ എജ്യുക്കേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് 2022/23 കാലയളവില്‍ 4,735 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഐറിഷ് സര്‍വ്വകലാശാലകളില്‍ പഠനത്തിനായി പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി ജനസംഖ്യയില്‍ ഏകദേശം 17.8 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ വളരെ വൈകാതെ തന്നെ അയര്‍ലണ്ടിലെ വിദ്യാര്‍ഥി അനുപാതത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാസ്റ്റര്‍ കോഴ്സുകള്‍ക്ക് മുന്നേറ്റംപഠന വിഷയങ്ങളിലും പുതിയ മാറ്റങ്ങള്‍ കണ്ട് വരുന്നുണ്ട്. സ്റ്റെം വിഷയങ്ങള്‍ തന്നെയാണ് ഇവിടെയും മികച്ച് നില്‍ക്കുന്നത്. 43 ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ഥികളും സ്റ്റെം വിഷയങ്ങള്‍ക്കാണ് കഴിഞ്ഞ തവണ പ്രവേശനം നേടിയത്. മാത്രമല്ല നഴ്സിങ്, സോഷ്യല്‍ വര്‍ക്ക്, മെഡിസിന്, ചൈല്‍ഡ് കെയര്‍ എന്നി മേഖലകളില്‍ ഒരോ അഞ്ചിലൊന്ന് വിദ്യാര്‍ഥികളും പ്രവേശനം നേടുന്നതായാണ് കണക്ക്.
2016-17 കാലഘട്ടത്തില്‍ നിന്ന് 2022 ലേക്കെത്തുമ്പോള്‍ 29 ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ഥികളും മാസ്റ്റര്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതായി കാണാന്‍ കഴിയും. യു.ജി കോഴ്സുകളേക്കാള്‍ പി.ജി കോഴ്സുകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അയര്‍ലാന്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.