കോട്ടയം : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കര്‍ശനമായ പരിശോധന ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റ് പരിസരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ്,ഡോഗ് സ്ക്വാഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്.ആളുകൾ കൂട്ടം കൂടുന്ന ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ലോഡ്ജുകൾ,സിനിമാ തീയേറ്ററുകള്‍ എന്നിവടങ്ങളിലും പരിശോധന നടത്തിവരുന്നു. കൂടാതെ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശോധന നടത്തുന്നത്. കൂടാതെ സാമൂഹമാധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകളും, വിദ്വേഷപ്രചരണങ്ങളും നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.