മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 13 കാരിയുടെ കണ്ണുകള്‍ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചും വായിൽ ചെളിനിറച്ച നിലയിലും ' ന്യുനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന യോഗി ഭരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് 13 വയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കിയനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരമാസകലം മാരകമായി മുറിവേറ്റതായും കണ്ണുകള്‍ തകര്‍ത്തനിലയിലാണെന്നും പോലീസ് പറഞ്ഞു. കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തില്‍ കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ കണ്ണുകള്‍ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചനിലയിലാണ്. വായില്‍ ചെളിനിറച്ചതായും കൊല്ലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ഉപദ്രവത്തിനിരയായിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !