ഫ്ളോറിഡ: 16ാം വയസ്സില്‍ കോടികളുടെ ആസ്തി സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി പ്രഞ്ജലി അശ്വസ്തി.
ലോകം എഐയെ കുറിച്ചുള്ള സജീവ ചര്‍ച്ച തുടങ്ങുന്നതിന് മുന്നേ തന്നെ പ്രഞ്ജലി പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. 2022ല്‍ എഐ കമ്പനിയും തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ പ്രഞ്ജലിയുടെ കമ്പനിയുടെ ആസ്തി 100 കോടിയാണ്.ഇന്ത്യന്‍ വംശജയായ പ്രഞ്ജലി പഠനത്തിനായാണ് യുഎസിലേക്ക് പോയത്.
ഗവേഷണത്തിനായി ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയ പരിഷ്കരിക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ്പാണ് പ്രഞ്ജലിയുടേത്. 3.7 കോടി രൂപ മുതല്‍മുടക്കിലാണ് ഡെല്‍വ് എഐ എന്ന പേരില്‍ കമ്പനി തുടങ്ങിയത്. 10 ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത് വളരെ ചെറുപ്പത്തില്‍ തന്നെ സാങ്കേതിക വിദ്യയില്‍ മികവു കാണിച്ചിരുന്നു പ്രഞ്ജലി.സംരഭകയാവാന് പ്രചോദനമായത് തന്റെ പിതാവാണെന്നും പ്രഞ്ജലി പറഞ്ഞു. 7 വയസുള്ളപ്പോള്‍ തന്നെ അവള് കോഡിങ് പഠിച്ചു തുടങ്ങി.
11-ാം വയസ്സിലാണ് ഇന്ത്യയില്‍ നിന്ന് പ്രഞ്ജലി കുടുംബത്തോടൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറിയത്. കമ്ബ്യൂട്ടര്‍ സയന്‍സിലാണ് തനിക്ക് ചെറുപ്പം മുതലേ പ്രഞ്ജലിയുടെ താത്പര്യം 13ാം വയസ്സില്‍, ഫ്ലോറിഡ ഇന്റേണല്‍ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി റിസര്‍ച്ച് ലാബുകളില്‍ സ്കൂളില്‍ പോകുന്നതിനൊപ്പം മെഷീന് ലേണിംഗ് പ്രോജക്റ്റുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങി.
ആഴ്ചയില്‍ ഏകദേശം 20 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലഘട്ടത്തിലാണ് പുതിയ കമ്പനി ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.