കോട്ടയം: ഇപ്പോൾ കേരളത്തിലെ പൊതു വിദ്യാലയത്തിലെ അധ്യാപകർ അധ്യാപനത്തോട് ഒപ്പം ചെയ്യുന്ന പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ അവർക്ക് താങ്ങാവുന്നതിൽ അധികമാണ്.
ഇതുമൂലം പല അധ്യാപകരും ശാരീരികമായും, മാനസികമായും രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇപ്പോൾ എല്ലാ അധ്യാപകരും നിർബന്ധമായും ചെയ്യുന്ന ചില പ്രവർത്തനങ്ങൾ താഴെ സൂചിപ്പിക്കുന്നു.സ്കൂൾ തല, സബ്ജില്ലാതല, ജില്ലാതല, സംസ്ഥാനതല, കല ,കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകൾ, എന്നിവയുടെ നടത്തിപ്പും, അതിനാവശ്യമായ പണവും സാമഗ്രികളും കണ്ടെത്തലും കുട്ടികൾക്ക് ഇവയ്ക്ക് ആവശ്യമായ പരിശീലനം നൽകുക, യുഡയസ് (UDISE) വിവര ശേഖരണം,
സ്റ്റേറ്റ് എജുക്കേഷണൽ അച്ചീവ്മെന്റ് സർവ്വേ (SEAS) നാഷണൽ അച്ചീവ്മെൻറ് സർവെ(NAS) എന്നീ പരീക്ഷ കളുടെ നടത്തിപ്പ് ,അതിൻറെ മൂല്യനിർണയം, ക്രോഡീകരണം ,സമ്പൂർണ്ണ ഡേറ്റ എൻട്രി ,അതിൻറെ തിരുത്തൽ ,വിവിധ സ്കോളർഷിപ്പുകൾ, എൻ എം എം എസ്, പ്രീ മെട്രിക്ക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ, എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പുകൾ, എന്നിവയുടെ ഡാറ്റ എൻട്രി, ഇവയ്ക്കുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലനം, ബയോമെട്രിക് ആധികാരികത ഉറപ്പാക്കൽ, ബയോമെട്രിക് റീവാലിഡേഷൻ ,
ഉച്ച ഭക്ഷണ വിതരണം, ഉച്ചഭക്ഷണ രജിസ്റ്ററിലെ ഹാജർ രേഖപ്പെടുത്തൽ, ഇതുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെ തയ്യാറാക്കൽ ,സ്കൂൾ ബസ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ , സ്കൂൾ ബസ്സിന് ആവശ്യമായ പണം ശേഖരണം, മോർണിംഗ് ക്ലാസ്, ഈവനിംഗ് ക്ലാസ് ,സാറ്റർഡേ ക്ലാസ് ,സ്കൂൾ സമയത്തിന് മുൻപും ശേഷവും ഉള്ള അച്ചടക്ക ചുമതല, രാവിലെയും വൈകിട്ടും സ്കൂൾ ഗേറ്റിന് സമീപവും , ബസ് സ്റ്റോപ്പിലും ഉള്ള ഡിസിപ്ലിൻ ഡ്യൂട്ടി,
സ്കൂൾ ഐടി കോഡിനേറ്ററുടെ (SITC) ചുമതലകൾ ,ലാബ്- ലൈബ്രറി പ്രവർത്തനങ്ങൾ, പിടി മാഷ് ഇല്ലാത്ത സ്കൂളുകളിൽ കായിക പഠനത്തിനായുള്ള പ്രവർത്തനങ്ങൾ, സഹിതം, ശാല സിദ്ധി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ് ,സ്റ്റുഡൻറ് പോലീസ്, റെഡ് ക്രോസ് ,എൻ സി സി, എൻ എസ് എസ്, ഇവയുടെ പ്രവർത്തനങ്ങളും, അവയുടെ ക്യാമ്പുകൾ സംഘടിപ്പിക്കലും, ഒരാഴ്ചയോളം നീണ്ടുനിന്ന അതിനുള്ള കഠിന പരിശീലനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പൂർത്തിയാക്കൽ,
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, ഇംഗ്ലീഷ് ,പരിസ്ഥിതി, കൃഷി, സൗഹൃദ ,തുടങ്ങിയ വിവിധ ക്ലബ്ബു കളിൽ കുട്ടികളെ അംഗമാക്കൽ, അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ ,സ്കൂൾ പ്ലാൻ തയ്യാറാക്കൽ, ടീച്ചിങ് മാനുവൽ തയ്യാറാക്കൽ, പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകളുടെ നിർമ്മാണം ,നോട്ടുബുക്കുകളുടെ പരിശോധനയും തെറ്റ് തിരുത്തലും, പാഠപുസ്തക വിതരണം, ക്ലാസ് പിടിഎ, സ്കൂൾ പിടിഎ,
മാസ പരീക്ഷകൾ ,ടേം പരീക്ഷകൾ, വാർഷിക പരീക്ഷ, അവയുടെ നടത്തിപ്പും ,മൂല്യനിർണയവും, പ്രോഗ്രസ് കാർഡ് തയ്യാറാക്കലും അതിൻറെ വിതരണവും, എന്നിങ്ങനെയുള്ള വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ അധ്യാപകർ ഇന്ന് ശ്വാസം മുട്ടുകയാണ് .
ഈ വലിയ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുന്ന അദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇത് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അദ്ധ്യാപകർക്ക് സ്വതന്ത്രമായും മനസമാധാനത്തോടെ നിർഭയമായി പഠിപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് വേണ്ടത്.
അധ്യാപകരുടെ പൊതു അവധികൾ തന്ത്രപൂർവ്വം അധികാരികൾ കവർന്നെടുക്കുന്നു .അവർ വീട്ടിലിരുന്ന് ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ നിർബന്ധിക്കപ്പെടുന്നു. ഞായർ പൊതു അവധി ദിവസങ്ങൾ ഉൾപ്പടെ ജോലിയിലാണ്, മനുഷ്യാവകാശം, വിവരാവകാശം, ബാലാവകാശം, തുടങ്ങിയ വിവിധ അവകാശങ്ങൾ അവരുടെ തലയ്ക്ക് മീതെ വാളുപോലെ നിൽക്കുന്നു. തെറ്റ് ചെയ്തതിന് കുട്ടിയെ ദേഷ്യപ്പെട്ട് അദ്ധ്യാപകർ നോക്കിയാൽ പോലും കുറ്റം.
ശനിയും, ഞായറും, മധ്യവേനൽ അവധിയും അധ്യാപകർക്ക് ഉണ്ടെന്നു പറയുകയും, എന്നാൽ ഇവയൊന്നും ലഭിക്കാത്ത ഒരു വിഭാഗമായി ഇന്ന് അധ്യാപകർ മാറിയിരിക്കുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസും മധ്യ വേനൽ അവധി കാലത്ത് പരീക്ഷ മേൽനോട്ടം, മൂല്യ നിർണയം , മറ്റ് ക്യാമ്പുകൾ എന്നിവയും നടത്തുവാൻ അവർ നിർബന്ധിക്കപ്പെടുന്നു.
ഇതിനും പുറമേയാണ് ഇപ്പോൾ സബ്ജില്ല കലാ - കായിക മാമാങ്കത്തിനായി നിർബന്ധിത പിരിവുകൾ ടാർജറ്റ് വെച്ച് അധ്യാപകരിയിലേക്ക് അടിച്ചേൽപ്പിക്കുന്നു.
യാതൊരുവിധത്തിലുള്ള നിർബന്ധിത പണപ്പിരിവിനോടും പി ജി ടി എ കേരളയ്ക്ക് യോജിപ്പില്ല. എന്നു മാത്രമല്ല അതിനെ ചെറുത്ത് തോൽപ്പിക്കണം എന്നതാണ് പി ജി ടി എ യുടെ നിലപാട് . സ്കൂൾ കലോത്സവം ,കായിക മേളകളുടെ പേരിൽ അധ്യാപകരിൽ നിന്നും നിർബന്ധ പൂർവ്വം നിശ്ചിത തുക പിരിച്ചെടുക്കുവാനുള്ള ഉപജില്ല/ ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ തീരുമാനത്തെ PGTA ശക്തിയായി എതിർക്കുന്നു.
നമ്മുടെ വിദ്യാർഥികൾക്കായി മേളകളും ഉത്സവങ്ങളും നടത്തേണ്ടതാണ് . കെടുകാര്യസ്ഥതയും ധൂർത്തും ഒഴിവാക്കി ഭാവി പൗരന്മാരുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് വേണ്ടി ആവശ്യമായ ഫണ്ട് കണ്ടെത്തേണ്ടത് ഒരു ക്ഷേമ രാഷ്ട്രത്തെ ജനാധിപത്യ സർക്കാരിൻറെ ഉത്തരവാദിത്വവും ബാധ്യതയും ആണ് . അതിൻറെ വിജയത്തിനായി അധ്വാനിക്കുവാൻ എല്ലാ അധ്യാപകരും തയ്യാറാണ്.
എന്നാൽ നിർബന്ധിത പിരിവ് നടത്തുന്നത് ഒരു കാരണവശാലും സംഘടന അംഗീകരിക്കുകയില്ല. പി ജി ടി എ അംഗങ്ങളായ അധ്യാപകർ തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യുന്നതാണ്. മറിച്ച് നിർബന്ധപൂർവ്വം നിശ്ചിത തുക നൽകണമെന്ന് ഉത്തരവ് ഉണ്ടായാൽ അതിനെ ശക്തിയായി എതിർത്ത് തോൽപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് സിബി ആൻറണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന് സ്റ്റേറ്റ് കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോടും വിദ്യാഭ്യാസ അധികാരികളോടും ആവശ്യപ്പെട്ടു
സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ ഷഫീർ കെ, വിൻസൺ തരിയൻ , എ വി മാധവൻ കുഞ്ഞ്, ഇന്ദുലാൽ എസ്, പ്രീജു ഡേവിഡ്, രാജേഷ് മാത്യു, ജോൺ ടി തൊടുക, ലിജി റോസ്, സോജൻ ജോർജ്, ചാൾസ് അലക്സ്, ടോം ജോൺ, ജോസ് മാത്യു, ബിനോ റാണി, രശ്മി എം , ബിന്ധ്യ ബാലകൃഷ്ണൻ, പ്രീതി മോൾ മാനുവൽ, സജിത സദാശിവൻ ഗ്ലാനിസ് ബേബി ജിമ്മി ജോസ്, സെർബി അഗസ്റ്റിൻ, മജോ ജോസഫ് ഷിന്റോ ജോസ് എബി മൈക്കിൾ ആൻസർ അലി ഷിയാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സിബി ആൻറണി തെക്കേടത്ത്.
സംസ്ഥാന പ്രസിഡണ്ട് .
9446608780.
സുധീർ ചന്ദ്രൻ.
ജനറൽ സെക്രട്ടറി.
ഷഫീർ കെ.
ട്രഷറർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.