റാന്നി: പത്തനംതിട്ടയിൽനിന്നു കോയമ്പത്തൂരേക്കു പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ 5.30ന് റാന്നി പൊലീസ് സ്റ്റേഷന്പടിയിലാണു സംഭവം.
പൊലീസുകാരുടെ സാന്നിധ്യത്തിലാണു മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന് ബസ് പിടിച്ചെടുത്തത്. 6 യാത്രക്കാരുമായി കോയമ്പത്തൂര്‍ ബോര്‍ഡ് വച്ചാണ് ബസ് വന്നത്. യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചശേഷം അവരെ ഇറക്കിവിട്ടു.കഴിഞ്ഞ മാസം ഒന്നിനും ഇതേ ബസ് ഫിറ്റ്നസ്സില്ലെന്ന കാരണം പറഞ്ഞ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു. പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ചു ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് ബോര്‍ഡ് വച്ചു സര്‍വീസ് നടത്താമെന്നാണ് ഉടമ ഗിരീഷിന്റെ വാദം.
സ്റ്റാന്‍ഡുകളില്‍ കയറാനും യാത്രക്കാരെ എടുക്കാനും ഇതുപ്രകാരം അനുമതിയുണ്ട്. ബസിന് 1.28 ലക്ഷം രൂപ നികുതി അടച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസ്സം പറഞ്ഞിരുന്നില്ല. സുപ്രീംകോടതിയില്‍നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ വിധിയുണ്ടെന്നും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സ്റ്റേജ് കാരിയേജ് ബസുകള്‍ പോലെ ബോര്‍ഡ് വച്ച് ഇടയ്ക്കുനിന്ന് ആളെ കയറ്റി ഓടാന്‍ കഴിയില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അവര്‍ വാദിക്കുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ബസുടമ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.