തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാവാലം പയറ്റുപാക്ക് ഭാഗത്ത് പള്ളാത്തുരുത്തി വീട്ടിൽ നിധിൻ ബാബു.ബി. (33), ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആദിത്യൻ സുധീർ (27), കാവാലം കൈനടി നാരകത്തറ ഭാഗത്ത് 130ൽ ചിറ വീട്ടിൽ ദേവുമോൻ റ്റി. (25), കാവാലം കൈനടി പയറ്റുപാക്ക ഭാഗത്ത് കണിയാന്തറ വീട്ടിൽ നന്ദു ചന്ദ്രൻ (23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ സംഘം ചേർന്ന് ഇന്നലെ വൈകിട്ട് 4 മണിയോടുകൂടി പായിപ്പാട് പൊടിപ്പാറ സ്കൂൾ ഗ്രൗണ്ടിൽ വച്ച് യുവാവിനെയും സുഹൃത്തുക്കളെയും ക്രിക്കറ്റ് ബാറ്റും, സ്റ്റമ്പും കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗ്രൗണ്ടിൽ വച്ച് യുവാവിന്റെ കൂട്ടുകാരനെ ചീത്ത വിളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിനാണ് ഇവർ സംഘം ചേർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ക്രിക്കറ്റ് ബാറ്റും സ്റ്റാമ്പും കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നാലു പേരെയും പിടികൂടുകയുമായിരുന്നു. ആദിത്യൻ സുധീറിന് ചങ്ങനാശ്ശേരി സ്റ്റേഷനിലും, ദേവുമോന് കൈനടി സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്.
തൃക്കൊടിത്താനം എസ്.ഐ മാരായ ഷിബു കെ, ഫിലിപ്പ് കുട്ടി വർഗീസ്, രവീന്ദ്രൻ ആചാരി, ബിജുമോൻ, എ.എസ്.ഐ സജി എം.ഡി, സി.പി.ഓ മാരായ അരുൺ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.നാലു പേരെയും കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.