കവരത്തി: പ്രൈമറി സ്കൂൾ മുതൽ ഹയർസെക്കൻഡറി സ്കൂൾ വരെയുള്ള വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന യൂണിഫോം ധരിച്ചാൽ അവാർഡ്.
ഒരു മാസത്തിൽ ഏറ്റവും നല്ല രീതിയിൽ യൂണിഫോം ധരിക്കുന്ന ഓരോ സ്‌കൂളിലെയും വിദ്യാർഥികൾക്ക് 500 രൂപ ക്യാഷ് പ്രൈസാണ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.ലക്ഷദ്വീപിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രിൻസിപ്പൽമാരോടും വിഷയത്തിൽ അംഗീകൃത മാർഗ നിർദ്ദേശങ്ങളോടെ ഓരോ ക്ലാസിലെയും മികച്ച യൂണിഫോം ധരിക്കുന്ന വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാൻ ആവശ്യപെട്ടിട്ടുണ്ട്.
സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ കീഴിലുള്ള മുതിർന്ന അധ്യാപകരും എസ് എം സി പ്രതിനിധികളും അടങ്ങുന്നതായിരിക്കണം കമ്മിറ്റി. അവാർഡിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ യൂണിഫോം പരിഷ്കരണവും ഹിജാബ് നിരോധനവും ചർച്ചയായി നിൽക്കുന്ന ഘട്ടത്തിലാണ് വകുപ്പിന്റെ പുതിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.