കോട്ടയം :മലനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് നേരെ വാഗമണ്ണിൽ വെച്ചുണ്ടായ സി.പി.എം അക്രമത്തിൽ UDF നേതാക്കൾക്ക് ഗുരുതര പരുക്ക്,
ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, കേരള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് ആന്റണി ആലഞ്ചേരി, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, സിജോ എന്നിവർക്ക് പരിക്കുപറ്റി.സിപിഎം നടത്തിയ കല്ലേറിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണിന് ഗുരുതരമായി പരിക്ക് പറ്റിയ സിജോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജനാധിപത്യ മാർഗത്തിൽ വിജയിക്കില്ല എന്നു കണ്ടപ്പോൾ കള്ള വോട്ടുകൾ വഴിയും, പോലീസിന്റെ ഒത്താശയോടു കൂടിയും വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ട് ഐക്യ ജനാധിപത്യമുന്നണിയുടെ സുനിശ്ചിതമായ വിജയം അട്ടിമറിക്കാൻ ആണ് സിപിഎം ശ്രമിക്കുന്നത് എന്ന് UDF നേതാക്കൾ ആരോപിച്ചു.
ഈ വിധത്തിൽ അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുന്നതിന് എതിരെ
ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കുമെന്നും, സി.പി.എം ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും UDF നേതാക്കൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.