ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട :പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ  ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ നടക്കൽ പ്രദേശത്ത് ബഹു. എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലയിൽ ആദ്യമായിട്ട് പ്രസ്തുത ക്ലിനിക് ആരംഭിക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ  ഉൾപ്പെടെ ആവശ്യമായ സ്റ്റാഫുകളുടെ സേവനം ലഭിക്കുന്നു. ഉച്ചയ്ക്ക് ശേഷം 2pm മുതൽ 8pm വരെ സമയക്രമങ്ങളിൽ ആയിട്ടാണ് പ്രസ്തുത ക്ലിനിക്കിന്റെ പ്രവർത്തനം നടത്തപ്പെടുന്നത്.

കൂടാതെ ആഴ്ചയിൽ പ്രത്യേക സ്പെഷ്യലൈസ്ഡ് ചെയ്ത ഡോക്ടർമാരുടെ സേവനം കൂടി സൗജന്യമായി ലഭിക്കുന്നു. നടക്കൽ പ്രദേശത്ത് 4000 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ ആവശ്യമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയാണ്  ആശുപത്രി പ്രവർത്തിക്കുന്നത്.

ഇതിനോടനുബന്ധിച്ച് ആവശ്യമായ ലാബ് സൗകര്യ ഉൾപ്പെടെ നമുക്ക് ലഭിക്കുന്നതാണ്. ആരോഗ്യ സംരക്ഷണം, പ്രതിരോധ പ്രവർത്തനം, ടെലി കൺസൾട്ടേഷൻ, മരുന്നു വിതരണം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയും ടി ആശുപത്രിയിലൂടെ സൗജന്യമായി ലഭിക്കുന്നതാണ്.

 നഗരസഭയ്ക്ക് 2- മത് അനുവദിച്ച നഗരസഭ ആശുപത്രി കൊട്ടേഷൻ നടപടി പൂർത്തിയാക്കി വടക്കേക്കരയിൽ ആരംഭിക്കുവാൻ ഉള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഈ രണ്ട് ആശുപത്രികൾ തുറന്നു പ്രവർത്തിക്കുമ്പോൾ നിലവിലുള്ള ആശുപത്രിയുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും.

ആശുപത്രിയുടെ ഉദ്ഘാടനം ബഹു :mp ശ്രീ ആന്റോ ആന്റണി  നിർവഹിച്ചു.  മുൻസിപ്പൽ ചെയർപേഴ്സൺ ബഹു  സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ പദ്ധതി വിശദീകരണം നൽകി.അബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ  ചെയർമാൻ ), അൻസർ പുള്ളോലിൽ  ( പൊതുരാമത്ത് ചെയർമാൻ) റിസ്വാന സവാദ് ( വിദ്യാഭ്യാസം )

നാസർ വെള്ളൂപ്പറമ്പിൽ ,SK നൗഫൽ, അനസ്, നൗഫിയ, സഹല ഫിർദൗസ്, അൻസൽന, ഹബീബ്, സുനിൽകുമാർ, നസീറാ സുബൈർ , അൻവർ അലിയാർ, അനസ് നാസർ , ഷഹീർ, സുബൈർ, കെ ഐ നൗഷാദ്, ജെയിംസ് വലിയവീട്ടിൽ, റസീം മുതുകാട്ടിൽ, മാഹിൻ തലപ്പള്ളി, റഫീഖ് പട്ടരുപറമ്പ്  എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ  ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻ ഷെഫ്ന അമീൻ കൃതജ്ഞത രേഖപ്പെടുത്തി.അംഗനവാടി പ്രവർത്തകർ, ആശ പ്രവർത്തകർ,RRT പ്രവർത്തകർ, ടീം എമർജൻസി, നന്മക്കൂട്ടം,കുടുംബശ്രീ പ്രവർത്തകർ കൂടാതെ വിവിധ രാഷ്ട്രിയ സാമൂഹിക സന്നദ്ധ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !