കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്

പാലാ : കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കൊഴുവനാൽ ഗ്രാമപഞ്ചായത്തിൻ്റെയും  ആഭിമുഖ്യത്തിൽ കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.

പകൽവീട് കൊഴു വനാൽ വച്ച് നടന്ന ചടങ്ങിൽ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി മെർലി ജെയിംസ്  അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ബഹു. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ്  'ഷീ ക്യാമ്പയിൻ' ഉദ്ഘാടനം നിർവഹിച്ചു.

കൊഴുവനാൽ  ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്മിത വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി ജെസ്സി,  പഞ്ചായത്തംഗങ്ങൾ ശ്രീ ഗോപി, ശ്രീമതി ആലീസ് ജോയി, ശ്രീമതി ലീലാമ്മ ബിജു, ശ്രീമതി മഞ്ജു ദിലീപ്,

സി.ഡി.എസ്.ചെയർപേഴ്‌സൺ ശ്രീമതി രമ്യ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.  ചടങ്ങിൽ  പ്രവിത്താനം ഗവ.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ജോസ് പദ്ധതി വിശദീകരണം നടത്തുകയും  ചേർപ്പുങ്കൽ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി  മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി. വി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടർന്ന് പാല ഗവ.ഹോമിയോ ആശുപത്രിയിലെ  മെഡിക്കൽ ഓഫീസർ Dr. അശ്വതി.ബി.നായർ ഏകാരോഗ്യം, ഗുഡ് ഹെൽത്ത് പ്രാക്ടീസ്, ഹോമിയോപ്പതി വകുപ്പിലെ സ്പെഷ്യാലിറ്റി ചികിത്സ സേവനങ്ങൾ  എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ കടനാട് എ.പി.എച്ച് സി. മെഡിക്കൽ ഓഫീസർ ഡോ. സിമി തോമസ്, ഡോ. അനൂപ് ജോസ്, ഡോ. അശ്വതി.ബി.നായർ, ഡോ. ലക്ഷ്മി വി. എന്നിവർ രോഗികളെ പരിശോധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !