മുണ്ടക്കയം. കരടിമല നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാർഥ്യമായി

മുണ്ടക്കയം : ഗ്രാമപഞ്ചായത്ത് പത്താം19-)o വാർഡിലെ കരടിമല പ്രദേശം യാത്രാദുരിതം മൂലം ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു.

2021 ലെ പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ഗ്രാമീണ റോഡ് തകർന്നതോടുകൂടി  പ്രദേശം കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് കരടി മലയിലേക്കുള്ള റോഡ് ടാറിങ്,കോൺക്രീറ്റിംഗ് പ്രവർത്തികൾ നടത്തിയും സംരക്ഷണഭിത്തി കെട്ടിയും ഗതാഗതയോഗ്യമാക്കി.

പുനരുദ്ധരിച്ച റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി മാത്യു, സൂസമ്മ മാത്യു,  റോഡ് വികസന സമിതി ഭാരവാഹികളായ ഗിരിജ അഭിലാഷ്,  രാഘവൻ പുലിതൂക്കിയിൽ,

ജോസ് കുളത്തുങ്കൽ,  സുനിൽ ടി രാജ് തുടങ്ങിയവർ പ്രസംഗിച്ചു.  ഇതോടൊപ്പം ഇതേ വാർഡിലെ 31-)o മൈൽ ഇഞ്ചിയാനി റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് റീടാർ ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടന കർമ്മവും എംഎൽഎ നിർവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !