എം. എം. ശിവരാമൻ എം.എം. മണിയായതിനെക്കുറിച്ച് അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

പാലാ :കേരള കോൺഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ ജോസഫ് എം.എൽ.എയ്ക്കെതിരെ എം.എം.മണി നടത്തിയ തരംതാഴ്ന്ന പ്രസ്താവനകൾ മണിയുടെ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

തുടർച്ചയായി അസഭ്യവർഷം നടത്തുന്ന എം.എം.മണിയുടെ വായിൽ തുണി തിരുകി കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എം.എം.മണിയ്ക്ക് എന്തും പറയാമെന്ന് വിചാരം വേണ്ടെന്നും അനാവശ്യം പറഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കേരള കോൺഗ്രസിന് ശേഷിയുണ്ടെന്നും സജി മുന്നറിയിപ്പ് നൽകി.

കിടങ്ങൂർ വായനശാല സ്ക്കുളിൽ നാലാം ക്ലാസ് മാത്രം പഠിച്ച എം .എം . ശിവരാമൻ ഇടുക്കിയിലെത്തി എങ്ങനെ എം.എം മണി ആയി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സജി ആവശ്യപ്പെട്ടു.
അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ആൾമാറാട്ടം നടത്തിയതാണെന്നും സജി ആരോപിച്ചു.

നിയോജക പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.

സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, അഡ്വ. ജോബി കുറ്റിക്കാട്ട്, തങ്കച്ചൻ മണ്ണൂശേരി, ജോസ് വേരനാനി, ഡിജു സെബാസ്റ്റ്യൻ, ബാബു മുകാല, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്, സജി ഓലിക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ,

കെ.സി. കുഞ്ഞുമോൻ , നോയൽ ലൂക്ക് , നിതിൻ സി. വടക്കൻ , എ.സി സൈമൺ, സിബി നെല്ലൻ കുഴി, മാർട്ടിൻ കോലടി, ടോം ജോസ് , ജസ്റ്റിൻ പാറപ്പുറത്ത് ,മെൽബിൻ പറമുണ്ട, നിബിൻ താണോലിൽ, റെബിൻ ഇലവന്തിയിൽ , ജോസു ഷാജി,എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !