മലപ്പുറം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷത്തിനകം അതിദാരിദ്ര്യം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റും. ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് ബഹുജന സദസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തലസ്ഥാനത്ത് മാത്രം ഭരണ നിര്‍വഹണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പൊതുജന സമക്ഷമെത്തി ജനങ്ങളെ ശ്രവിക്കും.
ആരോഗ്യ രംഗം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള പദ്ധതി എന്നിവയിലും കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ലത അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ്സ് നടത്തുന്നത്. നവംബര്‍ 28 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ബഹുജന സദസ്സ് നടന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ എം.കെ ജയരാജ് ചെയര്‍മാനും ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. നവകേരള സദസ്സിനു മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കണ്‍വെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു.
മുൻ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷൻ ചെയര്‍മാൻ എ.പി അബ്ദുള്‍ വഹാബ്, വിരമിച്ച മുൻ എ.ഡി എം ബാലകൃഷ്ണ കുറുപ്പ്, കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുൻ പ്രഫസര്‍ വി പി ശശിധരൻ ,വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, അനീഷ്, സതി, കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, തേഞ്ഞിപ്പാലം എസ്.എച്ച്.ഒ പ്രദീപ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.