''കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് കത്തിച്ചു'', ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി,

ജറുസലം: ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ്, രാജ്യത്തെ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെമന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പിഞ്ചുകുഞ്ഞുങ്ങളോട് കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തു വിട്ടത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രക്തത്തില്‍ കുതിര്‍ന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രങ്ങളാണിത്. 

ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്‍റെ ചിത്രങ്ങള്‍ താൻ കണ്ടുവെന്നും യുഎസ് പ്രസിഡന്‍റ് ജോ-ബൈഡൻ വെളിപ്പെടുത്തിയിരുന്നു.

ഇസ്രയേല്‍- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച്‌ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെ മോചിപ്പിക്കാൻ യുഎസിന്‍റെ ഉന്നത നയതന്ത്ര‌ ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !