വയനാട്: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.
ക്ഷേത്രത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളില്‍ നിന്നും മാറ്റി ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. മലബാര്‍ ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദാകരണം തേടിയത്. പത്തുവര്‍ഷത്തിലേറെയായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രട്രസ്റ്റികള്‍ കോടതിയില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ കണക്കുകളില്‍ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു.
ലോക്കല്‍ ഫണ്ട് ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച അപാകതകള്‍ ദേവസ്വം ബോര്‍ഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം.ഹര്‍ജിയില്‍ സര്‍ക്കാരിനെ കോടതി കക്ഷി ചേര്‍ത്തു.
ഗുരുവായൂരിലെ വരുമാനത്തെപ്പറ്റിയും സംശയം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഫണ്ടും സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഒരു ഭക്തന് ഈയിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അധികം ഫണട്ും ദേശസാല്‍കൃത ബാങ്കുകളില്‍ തന്നെയാണെന്നും ചെറിയൊരു തുക രണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.