ലക്ഷദ്വീപിൽ തൊഴിലില്ലായ്മ അതിരൂക്ഷം : ദേശീയ തൊഴിലില്ലായ്മ സൂചികയിൽ ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി : കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇം പ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്കിൽ ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത്.

സർവേ പ്രകാരം ലക്ഷദ്വീപിലെ തൊഴിലില്ലായ്മ നിരക്ക് 11.1 ശതമാനത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ സർ വേ പ്രകാരം 2023 ഒക്റ്റോബർ ഒമ്പതിനാണു കേന്ദ്ര മന്ത്രാലയം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലക്ഷദ്വീപ് ഭരണകൂടത്തിനു താഴെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ കൂട്ടപ്പിരിച്ച് വിടൽ നടത്തിയതും സമയാസമയം പുതിയ നിയമനങ്ങൾ നടത്താതിരിക്കുന്നതും കഴിഞ്ഞ കാലങ്ങളിലുള്ള പോലെ-

ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള തൊഴിലുറപ്പ് പദ്ധതികളുടെ വൻ തോതിലുള്ള ദൗർലഭ്യവും ലക്ഷദ്വീപ് നിവാസികൾക്കിടയിൽ തൊഴിലില്ലായ്മ മുമ്പത്തേക്കാൾ രൂക്ഷമാകാൻ കാരണമായി എന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !