കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സ്ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതും, സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിലെ ജാഗ്രതയും ചര്‍ച്ചയാകും. തുടര്‍ന്ന് സര്‍വകക്ഷി വാര്‍ത്താസമ്മേളനവും നടത്തും.
കളമശ്ശേരിയിലെ യഹോവ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി ലിബിന കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്. കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.