വൈക്കം : കേരള ബദൽ എന്ന പേരിൽ സംസ്ഥാന സർക്കാർ പേര് മാറ്റിഏറ്റെടുത്ത കെപിപിഎൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ഏറ്റെടുക്കുന്നു.
കഴിഞ്ഞദിവസമുണ്ടായ തീപിടുത്തം സംബന്ധിച്ച് നടന്ന അന്വോക്ഷണം എങ്ങുമെത്തിയില്ല. തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. വ്യവസായ വകുപ്പുകാണിക്കുന്ന നിസംഗത സംശയാസ്പദമാണ്.ഈ സാഹചര്യത്തിലാണ് കെപിപിഎൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഏറ്റെടുക്കുന്നു തിന് ബിജെപി തീരുമാനിച്ചത്.പ്രക്ഷോഭം നവംബർ 1 ജില്ലാ ജനറൽസെക്രട്ടറി പി.ജി. ബിജുകുമാർ നയിക്കുന്ന ഏകദിന ഉപവാസ സമരത്തോടെ ആരംഭിക്കും.
കെപിപിഎൽ തീപിടുത്തം സിബിഐ അന്വോക്ഷിക്കുക, തൊഴിലാളി കളെ സ്ഥിരപ്പെടുത്തുക,മുഴുവൻ തൊഴിലാളി കൾക്കും ഇഎസ്ഐ-പി എഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക,ഫാക്ടറി ആവശ്യം കഴിഞ്ഞ് ബാക്കി സ്ഥലത്തുനിന്നും 200 ഏക്കർ സ്ഥലം എയിംസ് നായി അനുവതിക്കുക എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടു വക്കുന്നത്.
വെള്ളൂർ കവലയിൽ നടക്കുന്ന ഉപവാസ സമരംരാവിലെ 9ന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.