കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ പ്രതി പിടിയിൽ. കാസർകോട് സ്വദേശി ലബീഷിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തി. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ഇതിനിടയിൽ പോലീസ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് വാഹനം തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനും ശ്രമം നടത്തി. പിന്നീട് കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാളിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഒരു ഒമിനി വാനും കണ്ണൂർ റെയിൽവേ സമീപത്ത് നിന്ന് ഒരു ബെെക്കും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. താമരശ്ശേരിയിൽ നിന്നും മോഷ്ടിച്ച ഫോണും പോലീസ് കണ്ടെത്തി.
തമിഴ്നാട് മധുരയിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.