അങ്കമാലി;കോൺഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അങ്കമാലിയിലെ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന് പി ടി പോളിനെ ആലുവയിലെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പരിശോധിച്ച പൊലീസ് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തി.
മരണകാരണം കണ്ടെത്തിയിട്ടില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.