വെള്ളൂർ ; 20 ദിവസത്തിനു ശേഷം പ്രവർത്തനം പുനരാരംഭിച്ച ദിനത്തിൽ കെപിപിഎല്ലിനെ കാത്തിരുന്നത് സമാനതകളില്ലാത്ത ദുർവിധി. പ്രതിസന്ധികളിൽനിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക് മുന്നേറാനുള്ള ശ്രമത്തിനിടെയാണു കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധ. ഇന്നലെ 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിപ്പിക്കാനായിരുന്നു ശ്രമം.
ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. ഇതിനു ശേഷം 10 മുതൽ പിറ്റേന്ന് പുലർച്ചെ 6 വരെയുള്ള തൊഴിലാളികൾ എത്തേണ്ടിയിരുന്നു. തീപിടിത്ത വാർത്തയറിഞ്ഞ് കെപിപിഎല്ലിലെ തൊഴിലാളികളും നാട്ടുകാരും കമ്പനി പരിസരത്തേക്ക് എത്തി.അഗ്നിരക്ഷാ സേനാംഗങ്ങളുടെ കടുത്ത പരിശ്രമത്താലാണു തീ മൂന്നര മണിക്കൂർ കൊണ്ട് അണയ്ക്കാനായത്.ജർമൻ നിർമിതമാണു പേപ്പർ മെഷീൻ പ്ലാന്റ്. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ആയിരുന്ന കാലത്ത് ഉണ്ടായിരുന്നതാണ് ഈ പ്ലാന്റ്. എച്ച്എൻഎൽ പ്രതിസന്ധിയിലായതോടെ 2019ൽ പ്രവർത്തനം നിർത്തി.
തുടർന്നു സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുത്ത് കെപിപിഎൽ ആക്കി പ്രവർത്തനം പുനരാരംഭിച്ചതോടെ 3 വർഷത്തിനു ശേഷം 2022ലാണ് പ്ലാന്റ് വീണ്ടും ഉപയോഗിച്ചു തുടങ്ങിയത്. പേപ്പർ മെഷീൻ പ്ലാന്റ് അടക്കം യന്ത്രങ്ങളുടെ നവീകരണത്തിന് 154 കോടി രൂപയാണു സംസ്ഥാന സർക്കാർ അന്ന് അനുവദിച്ചത്.
പുതിയ കരാറുകളുമായി മുന്നോട്ടു പോകാൻ ശ്രമം നടത്തുന്നതിനിടെ പ്ലാന്റിൽ വലിയ നാശനശഷ്ടമുണ്ടായതു കെപിപിഎല്ലിന്റെ പ്രവർത്തനത്തെ ബാധിക്കും. നാശത്തിന്റെ വ്യാപ്തി പുറത്തു വരാനിരിക്കുന്നതേയുള്ളൂ. കെട്ടിടത്തിനും നിർമിച്ചു പുറത്തിറക്കി സൂക്ഷിച്ചിരുന്ന പേപ്പർ റോളുകൾക്കും നാശമില്ല.
തീപിടിത്തത്തിന്റെ കാരണം വിശദമായ പരിശോധനയിലേ കണ്ടെത്താനാവൂ. ഷോർട് സർക്യൂട്ട് വഴി തീപ്പൊരി വീണതാണു കാരണമെന്നാണു പ്രാഥമിക നിഗമനം. 42 റോളുകൾ പ്ലാന്റിനുള്ളിൽ കറങ്ങുന്നുണ്ട്. ഇതിലേക്ക് എല്ലാം ലൂബ്രിക്കേഷനു വേണ്ടി ഓയിൽ ലൈനുകളുണ്ട്.
ഇൗ ലൈനുകളിലേക്ക് തീപടർന്നത് അപകടത്തിന്റെ കാഠിന്യം വർധിപ്പിച്ചു. യന്ത്രത്തിനുള്ളിലെ ബെൽറ്റുകളും കത്തി. തീപടരുന്നതിനൊപ്പം യന്ത്രഭാഗങ്ങളിലെ പ്ലാസ്റ്റിക്കും റബറും അടക്കം കത്തിയുള്ള കറുത്ത പുക നിറഞ്ഞതും തീ കെടുത്തുന്നതിനു പ്രതിസന്ധി സൃഷ്ടിച്ചു.
2007ലും ഈ പ്ലാന്റിൽ അഗ്നിബാധയുണ്ടായിട്ടുണ്ടെന്നു നേരത്തേ ജോലി ചെയ്തവർ പറയുന്നു.വെള്ളൂർ ∙ തീപിടിത്തമുണ്ടായ പേപ്പർ മെഷീൻ പ്ലാന്റിനു സമീപമാണ് ഏകദേശം 200 ലീറ്റർ സംഭരണ ശേഷിയുള്ള മണ്ണെണ്ണ ടാങ്കും 7000 ലീറ്റർ സംഭരണശേഷിയുള്ള ഓയിൽ ടാങ്കും. മണ്ണെണ്ണ ടാങ്ക് മെഷീന്റെ വലതു ഭാഗത്തും ഓയിൽ ടാങ്ക് താഴെയുമാണു ക്രമീകരിച്ചിരിക്കുന്നത്.
തീ പടരുന്നത് കണ്ട തൊഴിലാളികൾ ഉടൻ ഹൈഡ്രന്റ് ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. മണ്ണെണ്ണ, ഓയിൽ ടാങ്ക് ഭാഗത്തേക്ക് തീ പടരാതിരിക്കാനാണ് തൊഴിലാളികൾ ആദ്യം ശ്രമിച്ചത്. ഈ ടാങ്കുകൾക്കു തീപിടിച്ചിരുന്നേൽ വലിയ ദുരന്തം ഉണ്ടായേനെയെന്ന് തൊഴിലാളികൾ പറയുന്നു.നഷ്ടത്തെത്തുർന്നു കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) എന്നു പുനർ നാമകരണം ചെയ്തു. 2022 മേയ് 19നാണു കെപിപിഎൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എച്ച്എൻഎലായിരുന്ന കാലത്തെ ജീവനക്കാരെ നിലനിർത്തിയാണു പ്രവർത്തനം പുനരാരംഭിച്ചത്. യന്ത്രനവീകരണത്തിനു സർക്കാർ പണം അനുവദിച്ചു. സ്പെഷൽ ഓഫിസറെ നിയമിച്ചായിരുന്നു പ്രവർത്തനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.