അസം ; ചാപിള്ളയെന്നു സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ വിട്ടുനൽകിയ കുഞ്ഞ് സംസ്കരിക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് കരഞ്ഞു. മൺമറയും മുൻപുള്ള ആ കരച്ചിലിലൂടെ പുനർജനിച്ചത് ജീവിതത്തിലേക്ക്. സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ് നാടകീയ നിമിഷങ്ങളിലൂടെ ജീവിതത്തിനു തുടക്കമിട്ടത്.
6 മാസം ഗർഭിണിയായ ഭാര്യയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പിതാവ് രത്തൻ ദാസ് പറഞ്ഞു. സ്ഥിതി ഗുരുതരമാണെന്നും കുഞ്ഞിനെയോ അമ്മയേയോ ഒരാളെ മാത്രമേ രക്ഷിക്കാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്നു പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ ബന്ധുക്കൾ നിർദേശിച്ചു.
ചാപിള്ളയെയാണു പ്രസവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കൾക്കു നൽകി. തുടർന്നു സംസ്കരിക്കാൻ കൊണ്ടുപോയി. സംസ്കാരച്ചടങ്ങിന്റെ ഒടുവിൽ ആചാരത്തിന്റെ ഭാഗമായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് പെട്ടെന്നു കരഞ്ഞു.
ഉടൻ മാതാപിതാക്കൾ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കൾ പരാതി നൽകി. ഗ്രാമവാസികൾ പ്രതിഷേധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.