കോട്ടയം;അച്ഛനെ രണ്ട് ലക്ഷം രൂപയ്ക്ക് വില്പനയ്ക്ക് വച്ച മകളുടെ ഒരു നോട്ടീസാണ് സമൂഹമാധ്യമങ്ങളിലെ വൈറലാകുന്നത്. ‘അച്ഛന് വില്‍പ്പനയ്ക്ക്, രണ്ട് ലക്ഷം രൂപ, കൂടുതല്‍ അറിയേണ്ടവര്‍ ബെല്‍ അടിക്കുക...
വാതിലിലെ കമ്പികള്‍ക്കിടയില്‍ വെച്ചിരിക്കുന്ന നോട്ടീസില്‍ മകള്‍ എഴുതി വെച്ചിരിക്കുന്നതിങ്ങനെയാണ്. അച്ഛന് തന്നെയാണ് മകളുടെ ഈ രസകരമായ നോട്ടീസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. എട്ടുവയസ്സുകാരിയായ മകൾ സ്വന്തം കൈപ്പടയിലാണ് നോട്ടീസ് തയാറാക്കിയത്.
‘ഒരു ചെറിയ അഭിപ്രായ വ്യത്യാസം, എട്ട് വയസുകാരി ജനല്‍പ്പടിയില്‍ ഫാദര്‍ ഫോര്‍ സെയില്‍സ് നോട്ടീസ് ഇടാന്‍ തീരുമാനിച്ചു. എനിക്ക് വേണ്ടത്ര മൂല്യമില്ലെന്ന് തോന്നുന്നു’ എന്ന കുറിപ്പോടെയാണ് ഈ ഫോട്ടോ പിതാവ് പങ്കുവെച്ചത്.
ഈ നോട്ടീസ് എഴുതുന്നതിന് മുന്‍പ് അവള് എന്നോട് മാസശമ്പളം ചോദിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ എഴുതാന്‍ മടുപ്പ് തോന്നിയതിനാല്‍ അവള് ഈ തുകയില്‍ ഉറച്ചു എന്നാണ് കമന്റായി പിതാവ് പ്രതികരിച്ചത്. പോസ്റിന് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.